Skip to main content

അങ്കണവാടി നിയമനം

ഏറ്റുമാനൂര്‍ നഗരസഭ, നീണ്ടൂര്‍, അതിരമ്പുഴ  ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ അങ്കണവാടികളില്‍ ഉണ്ടാകുന്ന വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് സെലക്ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

പ്രദേശവാസികളായ 18നും 46നും ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 11 മുതല്‍ ഡിസംബര്‍ 11 വൈകുന്നേരം അഞ്ചു വരെ അപേക്ഷ ഏറ്റുമാനൂര്‍ ഐസിഡിഎസ് ഓഫീസില്‍ സ്വീകരിക്കും. 

date