Skip to main content

കുതിരാൻ: ഭാരവാഹനങ്ങൾക്ക് ഇന്നും നാളെയും നിയന്ത്രണം

കുതിരാൻ ദേശീയപാതിയിൽ റീടാറിങ്ങും അറ്റകുറ്റപണികളും ദ്രുതഗതിയിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഭാരവാഹനങ്ങൾ പൂർണ്ണമായും യാത്ര ഒഴിവാക്കി നിർമ്മാണ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അഭ്യർത്ഥിച്ചു. മറ്റു വാഹനങ്ങളും ഈ ദിവസങ്ങളിൽ കഴിയുന്നയത്ര ഈ പാത ഒഴിവാക്കി അറ്റകുറ്റപണികൾ കഴിയും വേഗം പൂർത്തിയാക്കാൻ സഹകരിക്കണം. പാലക്കാട് യാത്രയ്ക്ക് മറ്റു റൂട്ടുകൾ ഉപയോഗിക്കണം.

date