Post Category
പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 12ന്
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മിഷന്റെ കോർട്ട് ഹാളിൽ നവംബർ 12ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. ലത്തീൻ കത്തോലിക്ക സമുദായാംഗങ്ങൾക്ക് സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിന് പുറപ്പെടുവിച്ചിട്ടുള്ള സർക്കാർ ഉത്തരവുകളിലെ അവ്യക്തത നീക്കുന്നതിന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ.ജി ക്രിസ്തുദാസ് സമർപ്പിച്ച നിവേദനവും എൻട്രൻസ് പരീക്ഷാകമ്മിഷണറുടെ വെബ്‌സൈറ്റിലും എസ്.ഇ.ബി.സി ലിസ്റ്റിലും ചക്രവർ സമുദായത്തിന്റെ പേരില്ലെന്ന് കാണിച്ച് എസ്. നാഗേന്ദ്രൻ സമർപ്പിച്ച പരാതിയും പരിഗണിക്കും. ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, ഡോ.എ.വി. ജോർജ്ജ്, കമ്മിഷൻ മെമ്പർസെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്‌സ്.4020/19
date
- Log in to post comments