Skip to main content

അടിയന്തരാവസ്ഥ പീഡിത പെൻഷൻ: തീരുമാനം കേന്ദ്രസർക്കാരിന്

അടിയന്തരാവസ്ഥ പീഡിതർക്കുളള നഷ്ടപരിഹാരവും പെൻഷനും സംബന്ധിച്ച തീരുമാനം കൈക്കൊളേളണ്ടത് കേന്ദ്രസർക്കാരിന്റെ പേഴ്‌സണൽ പബ്ലിക് ഗ്രീവൻസൻസ് ആൻഡ് പെൻഷൻ മന്ത്രാലയ സെക്രട്ടറിയാണെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നേരത്തെ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കൈകൊണ്ട നടപടികൾ തുടരുന്നതല്ലെന്ന് ആഭ്യന്തര വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു. ഇത് സംബന്ധിച്ച് വൈക്കം ഗോപകുമാർ ഉൾപ്പെടെയുളളവർ ഫയൽ ചെയ്ത ഡബ്ല്യൂപിസി 34412/2018 കേസിലാണ് ജൂലൈ 23 ന് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. നേരത്തെ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിരുന്നവർ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ നടപടികൾ കൈകൊളളാനവില്ലെന്നു അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.

date