Skip to main content

പോലീസ് ജില്ലാ കായികമേളക്ക് സമാപനം തൃശൂർ സബ് ഡിവിഷൻ ജേതാക്കൾ

തൃശൂരിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്നു വന്ന പോലീസ് ജില്ലാ കായികമേള സമാപിച്ചു. തൃശൂർ സബ് ഡിവിഷൻ ജേതാക്കളായി. പുരുഷ, വനിതാ കാറ്റഗറിൽ വിവിധ മത്സരങ്ങളിൽ ആയിരം പോലീസുദ്യോഗസ്ഥരാണ് സിറ്റി, റൂറൽ പരിധിയിൽ നിന്ന് പങ്കെടുത്തത്. രാമവർമ്മപുരം ജില്ലാ സായുധസേന പരേഡ് മൈതമാനത്തും, ഐആർബി പരേഡ് മൈതാനത്തുമായാണ് മത്സരങ്ങൾ നടന്നത്. ജില്ലയിലെ എട്ട് സബ് ഡിവിഷനുകളെ പ്രതിനിധീകരിച്ച് നടന്ന മത്സരങ്ങളിൽ 25 ഇനങ്ങളാണ് ഉൾപ്പെടുത്തിയത്. മത്സരാർത്ഥികൾക്കുളള ട്രോഫി വിതരണം സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര തൃശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ, ജില്ലാ പോലീസ് മേധാവി (റൂറൽ) കെ പി വിജയകുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.
 

date