Post Category
ബിഎല്‍ഒമാരെ അനുമോദിച്ചു
അടൂര്‍ നിയോജകമണ്ഡലത്തിലെ 100 ശതമാനം ഇലക്ടറല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ബിഎല്‍ഒമാരെ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അനുമോദിച്ചു. 156-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ കെ.പി.അജയകുമാര്‍, 111-ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ ലളിതാമണി എന്നിവരെയാണ് ജില്ലാ കളക്ടര്‍ അനുമോദിച്ചത്. സംസ്ഥാനതലത്തില്‍ ഇവിപി പ്രവര്‍ത്തനങ്ങളില്‍ ജില്ല നാലാം സ്ഥാനത്താണെന്നും എല്ലാ ബിഎല്‍ഒമാരും പരമാവധി ശ്രമിച്ചാല്‍ ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന ആദ്യജില്ലയായി പത്തനംതിട്ട മാറുമെന്നും കളക്ടര്‍ പറഞ്ഞു. അടൂര്‍ റവന്യു ടവറില്‍ നടന്ന ചടങ്ങില്‍ ആര്‍ഡിഒ പി.റ്റി.എബ്രഹാം അധ്യക്ഷത വഹിച്ചു. തഹസീല്‍ദാര്‍ ബീന എസ്.ഹനീഫ്, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ.സതീഷ് ഡാനിയല്‍, ജൂനിയര്‍ സൂപ്ര് ഷാലികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments