Post Category
സ്കോള്‍-കേരള: പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
സ്കോള്‍-കേരള മുഖേന 2019-20 ബാച്ചില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച് രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. രജിസ്ട്രേഷന് സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org എന്ന വെബ്സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം. അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം കോ-ഓര്‍ഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്കൂള്‍ സീലും വാങ്ങി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ പരീക്ഷാ വിജ്ഞാപനം അനുസരിച്ച് ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തില്‍ പ്ലസ് വണ്‍ പരീക്ഷാ ഫീസ് അടയ്ക്കണം. കൂടുതല്‍ വിവരം ജില്ലാ കേന്ദ്രങ്ങളില്‍ ലഭിക്കും. ഫോണ്‍: 0471 2342950, 2342271, 2342369.
date
- Log in to post comments