Skip to main content

സെക്യൂരിറ്റി നിയമനം അപേക്ഷ ക്ഷണിച്ചു

         എന്‍ ഊര് പദ്ധതിയില്‍ നാല് മാസത്തേക്ക് ഒരു സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടതും  എസ്.എസ്.എല്‍.സി യോഗ്യതയുളളതുമായ 18 നും 41 നും മധ്യേ പ്രായമുളള പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം. ദിവസ വേതന വ്യവസ്ഥയില്‍ പ്രതിമാസം പരമാവധി 12,000 രൂപ ലഭിക്കും. വൈത്തിരി താലൂക്കിലുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുളളവര്‍ ബയോഡാറ്റ, യോഗ്യത,ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. വിലാസം: സബ്കളക്ടര്‍ & പ്രസിഡന്റ്, സബ് കളക്ടറുടെ ഓഫീസ്, മാനന്തവാടി, 670645. ഫോണ്‍. 04936 202011, 8921754970.
 

date