Skip to main content

അക്വാകള്‍ച്ചര്‍ പരിശീലനം അപേക്ഷ ക്ഷണിച്ചു

    ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അക്വാകള്‍ച്ചര്‍ പരിശീലനത്തിലേക്ക് അക്വാകള്‍ച്ചറില്‍ ഡിഗ്രി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ പാസായ 20 നും 30 നും ഇടയ്ക്ക് പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫിഷറീസ് വകുപ്പിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റ് ട്രെയിനിംഗ് സെന്ററികളിലുമായിരിക്കും പരിശീലനം. 15 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയ പരിശീലനത്തിന്റെ കാലാവധി എട്ട് മാസമാണ്. പരിശീലന കാലയളവില്‍ പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. നവംബര്‍ 20 നകം നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ  ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍, (ട്രെയിനിംഗ്) കിഴക്കേ കടുങ്ങല്ലൂര്‍, യു.സി. കോളേജ്.പി.ഒ, ആലുവ-2 എന്ന വിലാസത്തിലോ ഓഫീസിന്റെ ഇ-മെയില്‍ (jdftrgaluva@gmail.com) മുഖേനയോ സമര്‍പ്പിക്കണം. ഫോണ്‍.04936 255214.

date