Skip to main content

കെയര്‍ ടേക്കര്‍ നിയമനം

 ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ കീഴിലുള്ള കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കെയര്‍ ടേക്കര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും കായിക നേട്ടവും ഉളളവര്‍ക്കാണ് അവസരം.  പ്രായപരിധി 35 വയസ്സില്‍ താഴെ.
       
      വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം  നവംബര്‍  23നകം നല്‍കണം. വിലാസം: സെക്രട്ടറി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, നാഗമ്പടം കോട്ടയം -1  

date