പുസ്തക പ്രകാശനവും സാഹിത്യ സദസ്സും ഇന്ന്
സാക്ഷരതാ പ്രവര്‍ത്തനത്തിലൂടെ അന്താരാഷ്ട്ര പ്രശസ്തയായ കെ.വി റാബിയയുടെ 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്' എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ പ്രകാശനവും സാഹിത്യ സദസ്സും ഇന്ന് (നവംബര്‍ ഒന്‍പത്) നടക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന്‍ പി.സുരേന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തും. ചടങ്ങില്‍ പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ആദ്യ കോപ്പി ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ വിശിഷ്ടാഥിതിയാകും.
തുടര്‍ന്ന് നടക്കുന്ന സാഹിത്യ സദസ്സില്‍ എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കൃഷ്ണ മൂര്‍ത്തി, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സജി തോമസ്, മലപ്പുറം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്ക്, കോഴിക്കോട് സര്‍വ്വകലാശാല മലയാള വിഭാഗം മേധാവി ഡോ:ഉമ്മര്‍ തറമേല്‍, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല സാഹിത്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.അശോക് ഡിക്രൂസ്, കാലടി സംസ്‌കൃത സര്‍വ്വകലാശാല മലയാള വിഭാഗം മേധാവി ഡോ. ഷംസാദ് ഹുസൈന്‍, സാക്ഷരത മിഷന്‍ വയനാട് ജില്ലാ കോ-ഓഡിനേറ്റര്‍ സോയ നാസര്‍ എന്നിവര്‍ സംസാരിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സാക്ഷരതാ മിഷന്റെയും സഹകരണത്തോടെ റാബിയ കെയര്‍ ഫൗണ്ടഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
- Log in to post comments