Skip to main content
മുനിയറകളുടെ സംരക്ഷണ പരിപാടിയുടെ  ഉദ്ഘാടനം ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ നിര്‍വഹിക്കുന്നു.

മറയൂരിലെ മുനിയറകള്‍ക്ക് സംരക്ഷണം 

 

 

ശിലായുഗ കാലഘട്ടത്തിന്റെ ചരിത്രമുറങ്ങുന്ന മറയൂരില്‍ മുനിയറകളുടെ സംരക്ഷണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ വിവിധ വകുപ്പുകളും സംഘടനകളും വിദ്യാര്‍ത്ഥികളും കൈകോര്‍ത്തു.മറയൂര്‍ അഞ്ചുനാട്ടിലെ മുനിയറകളുടെ പരിസര പ്രദേശങ്ങളിലെ  കാടു വെട്ടിത്തെളിച്ചുള്ള പ്രവര്‍ത്തനമാണ് കൂട്ടായി നടത്തിയത്.ദേവികുളം ജനമൈത്രി എക്‌സൈസിന്റെയും കോട്ടയം തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ എന്‍.എസ.്എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ മറയൂര്‍ പഞ്ചായത്ത്, കുടുംബശ്രീ, ട്രൈബല്‍, പുരാവസ്തു, ടൂറിസം വകുപ്പുകള്‍, വ്യാപാരി വ്യവസായി,വിവിധ സൗമൂഹ്യ സംഘടനകള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും  പങ്കാളിത്വത്തോടെയായിരുന്നു പരിപാടി. ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.പുരാതന ശിലായുഗ കാലഘട്ടത്തിലെ തിരുശേഷിപ്പുകളായ മുനിയറകള്‍ സംരക്ഷിക്കപെടുന്നതിലൂടെ പ്രദേശത്തെ ടൂറിസം വികസനത്തിനും അതുപോലെതന്നെ ഇന്ത്യയിലും വിദേശത്തുമുള്ള ചരിത്ര ഗവേഷകരെ ആകര്‍ഷിക്കുന്നതിനും സഹായകമാകുമെന്നും  സബ് കളക്ടര്‍  പറഞ്ഞു. മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ ആരോഗ്യദാസ്, ദേവികുളം ജനമൈത്രി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സികെ.സുനില്‍രാജ്, മറയൂര്‍ പഞ്ചായത്ത് അംഗം ജോമോന്‍ തോമസ്, കെ.എല്‍. ബാലകൃഷ്ണന്‍, ആര്‍കിയോളജിക്കല്‍ വിഭാഗം ഓഫീസര്‍ കെ.ഹരികുമാര്‍, തേവര കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ രമ്യ രാമചന്ദ്രന്‍, സാമൂഹ്യപ്രവര്‍ത്തകരായ പിപി.വിജയന്‍, ധനുഷ്‌കോടി തുടങ്ങിയവര്‍ പങ്കെടുത്തു.

date