Skip to main content
പഴയവിടുതിയില്‍ നടന്ന  ക്ഷീര വികസന സംഗമം മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്യുന്നു

ക്ഷീരകര്‍ഷക വികസനം ലക്ഷ്യംവച്ച്  നെടുംകണ്ടം ബ്ലോക്ക് തല ക്ഷീര കര്‍ഷക സംഗമം

ക്ഷീര വികസന വകുപ്പിന്റെയും നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ രാജക്കാട് പഴയവിടുതിയില്‍ ക്ഷീര കര്‍ഷക സംഗമം നടന്നു. പഴയവിടുതി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി നിര്‍വഹിച്ചു. രാജ്യത്തെ വലിയ വിഭാഗം ജനങ്ങളുടെ ഉപജീവന മാര്‍ഗമാണ് കന്നുകാലി വളര്‍ത്തല്‍. ഇന്ന് രാജ്യത്തെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും, കേന്ദ്ര സര്‍ക്കാര്‍ ആന്താരാഷ്ട്ര കരാറുകളില്‍ ഒപ്പുവെക്കുന്നതലൂടെ കാര്‍ഷിക ഉത്പന്നങ്ങളുടെ  ഇറക്കുമതിക്കും  വിലയിടിവിനും കാരണമാകുന്നുണ്ടെന്നും  മന്ത്രി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തകൊണ്ട് പറഞ്ഞു.

ക്ഷീര വികസനവകുപ്പിന്റെ 2019-20 വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പഴയവിടുതി ക്ഷീരോത്പാദക സംഘത്തിന് ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.  സഹകരണ സംഘം ഓഫീസ്, പാല്‍ സംഭരണ മുറി, ഡയറി ലാബ്, കാലിത്തീറ്റ ഗോഡൗണ്‍ എന്നിവയടം 1700  ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയകെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചിരിക്കുന്നത്.

നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജിപനച്ചിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. രാജക്കാട് വൈസ് പ്രസിഡന്റ് കെ.പി അനില്‍, പഴയവിടുതി ആപ്‌കോസ് പ്രസിഡന്റ് ഷാജി റാത്തപ്പിള്ളില്‍, നെടുംങ്കണ്ടം ക്ഷീര വികസന ആഫീസര്‍ ജാന്‍സി ജോണ്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ രാധാമണി പുഷ്പജന്‍, ശോഭന രാമന്‍കുട്ടി, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍,ക്ഷീര കര്‍ഷകര്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

date