Skip to main content
കന്നുകാലി പ്രദര്‍ശനത്തില്‍ നിന്ന

കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി കന്നുകാലി പ്രദര്‍ശനം

നെടുങ്കണ്ടം ബ്ലോക്ക്തല ക്ഷീര സംഗമത്തിന്റെ ഭാഗമായി ക്ഷീര വികസന  സെമിനാറും കന്നുകാലി പ്രദര്‍ശനവും നടന്നു. വിവിധ ക്ഷീര സംഘങ്ങളില്‍ നിന്നുള്ള നിരവധി കര്‍ഷകരാണ് കന്നുകാലികളുമായി പ്രദര്‍ശനത്തിന് എത്തിയത്. ജേഴ്‌സി, വെച്ചൂര്‍, സിന്ധി, നാടന്‍ തുടങ്ങി വിവിധയിനം പശുക്കളും കന്നുകുട്ടികളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. കന്നുകാലി പ്രദര്‍ശനം രാജക്കാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.പി അനില്‍ ഉദ്ഘാടനം ചെയ്തു. കറവപ്പശു, കിടാരി, കന്നുകുട്ടി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്്. കന്നുകാലി പ്രദര്‍ശന മത്സരത്തില്‍ കറവപ്പശു വിഭാഗത്തില്‍ മനോജ് വാരിയാനിയില്‍ ഒന്നാം സമ്മാനവും, ബേബി കക്കുഴിയില്‍ രണ്ടാം സമ്മാനവും, കുര്യാക്കോസ് ചടനാക്കുഴിയില്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി. കിടാരി വിഭാഗത്തില്‍ ബേബി കക്കുഴിയില്‍, ബിന്ദു ബിജു മംഗലശേരിയില്‍ യഥാക്രമം ഒന്നും രണ്ടും സമ്മാനം നേടി.  കന്നുകുട്ടി വിഭാഗത്തില്‍ മനോജ് വാരിയാനിയില്‍ ഓന്നാം സമ്മാനവും, ബീനാ ചാര്‍ലി മാറാമറ്റത്തില്‍ രണ്ടാം സമ്മാനവും, ബിന്ദു ബിജു മംഗലശേരിയില്‍ മൂന്നാം സമ്മാനവും നേടി. 'ശാസ്ത്രിയ രീതിയിലുള്ള പശുപരിപാലനം' എന്ന വിഷയത്തില്‍ വാത്തിക്കുടി ക്ഷീര വികസന ഓഫീസര്‍ വിനോദ് സെമിനാര്‍ അവതരിപ്പിച്ചു.

date