കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു
63 -ാ മത് കേരളപ്പിറവി ദിനാഘോഷം പൊന്നന്താനം ഗ്രാമീണ വായനശാല, തട്ടാരത്തട്ട സെന്റ് പീറ്റേഴ്‌സ് യു.പി. സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് മത്തച്ചന്‍ പുരയ്ക്കല്‍ അദ്ധ്യക്ഷതയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജെയിംസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ഇതിനോടനുബന്ധിച്ച് നടത്തിയ ക്വിസ്സ് മത്സരത്തില്‍ അക്ഷര ഷിന്റോ, ശില്‍പ ബിനോയ്, അഭിഷേക് ഷിന്റോ എന്നിവരും കവിതാപാരായണ മത്സരത്തില്‍ അക്ഷര സി.എസ്. അക്ഷര ഷിന്റോ അഭിജിത് അനീഷ് എന്നിവരും വിജയികളായി. യുപി. വായനമത്സരത്തില്‍ റാങ്ക് നേടിയ ജോസ്‌ന ജോണിനും സമ്മാനം നല്‍കി ആദരിച്ചു. മലയാള ഭാഷാചരണത്തിന്റെ ഭാഗമായി സെമിനാറുകളും ചര്‍ച്ചാ ക്ലാസ്സുകളും മത്സരങ്ങളും സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനമെടുക്കുകയും ചെയ്തു.
ജോര്‍ജ് ജോസഫ് മൈലാടൂര്‍, സെക്രട്ടറി വി.ജെ.ജോസഫ്, എന്‍.സി. മാത്യു, ശശികലാ വിനോദ്, പ്രിന്റു രഞ്ജു, ജോസി ജോയി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
- Log in to post comments