ഗ്യാപ്പ് റോഡിലെ മലയിടിച്ചല്‍: ശാസ്ത്രീയ പഠനം നടത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കും: ഇടുക്കി എം പി
ദേശിയപാത 85ന്റെ ഭാഗമായ ലാക്കാട് ഗ്യാപ്പില്‍ തുടര്‍ നിര്‍മ്മാണം നടത്തും മുമ്പെ ശാസ്ത്രീയ പഠനം നടത്താന്‍ തീരുമാനിച്ചതായി ഇടുക്കി എം പി അഡ്വ.ഡീന്‍ കുര്യാക്കോസ് അറിയിച്ചു.ശാസ്ത്രീയ പഠനത്തിന്റെ ചുമതല കോഴിക്കോട് ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കായിരിക്കും.ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട് വന്നശേഷമാകും ഗ്യാപ്പ് റോഡിലെ പുനര്‍നിര്‍മ്മാണ ജോലികളുമായി മുമ്പോട്ട് പോകുകയുള്ളുവെന്നും അടിമാലിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
മലയിടിച്ചിലുണ്ടാകുന്നതിനുള്ള കാരണം,ഏത് വിധത്തിലുള്ള നിര്‍മ്മാണ ജോലികള്‍ ഇനി സാധ്യമാകും,വീണ്ടും മലയിടിച്ചിലിനുള്ള സാധ്യത ഉണ്ടോ തുടങ്ങി വിവിധ കാര്യങ്ങള്‍ പഠനത്തില്‍ വിധേയമാക്കും.തുടര്‍ച്ചയായ രണ്ടാം തവണയും മലയിടിഞ്ഞതിനെ തുടര്‍ന്ന് ഗ്യാപ്പ് റോഡിലെ നിര്‍മ്മാണ ജോലികള്‍ പൂര്‍ണ്ണമായി നിര്‍ത്തി വച്ചിരിക്കുകയാണ്.മലയിടിച്ചിലില്‍ മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഇനിയും കണ്ട് കിട്ടിയിട്ടില്ല.യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് വീണ്ടും നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചാല്‍ വീണ്ടും മലയിടിയാനുള്ള സാധ്യത തള്ളിക്കളയനാവില്ല.ഇത്തരം സാഹചര്യത്തിലാണ് പുനര്‍നിര്‍മ്മാണം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്താന്‍ തീരുമാനിച്ചത്.
- Log in to post comments