Skip to main content

വിമുക്തി ബോധവത്ക്കരണ പരിപാടി: യോഗം 13ന്

വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയത്‌ന ബോധവത്കരണ പരിപാടിക്ക് മുന്നോടിയായി ട്രേഡ് യൂണിയൻ മേഖലയിലേയും ക്ഷേമനിധി ബോർഡ് പ്രതിനിധികളുടേയും യോഗം 13ന് നടക്കും. രാവിലെ 11ന് നിയമസഭാമന്ദിരത്തിലെ 717 നമ്പർ കോൺഫറൻസ് ഹാളിൽ മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിലാണ് യോഗം. യോഗത്തിൽ എല്ലാ ട്രേഡ് യൂണിയൻ, ക്ഷേമനിധി ബോർഡ് പ്രതിനിധികളും പങ്കെടുക്കണമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു.
പി.എൻ.എക്‌സ്.4036/19

date