Skip to main content

ക്ലീനിംഗ് സ്റ്റാഫ് കൂടിക്കാഴ്ച നാളെ

 

കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ ശുചീകരണ ജീവനക്കാരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച നാളെ (നവംബര്‍ 13) ന് രാവിലെ 11 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗ്യത - ഏഴാം തരം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ രണ്ട് വര്‍ഷത്തെ ശുചീകരണ പ്രവൃത്തിയില്‍ പരിചയം അഭികാമ്യം. ആരോഗ്യ വകുപ്പില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ക്ക് 50 വയസ്സ് കവിയരുത്.  യോഗ്യതയും പരിചയവും തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഫോട്ടോകോപ്പിയും ഒറിജിനല്‍ ഐ.ഡി കാര്‍ഡും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. 

 

 

 

 

ക്ഷേമനിധി കുടിശ്ശിക നിവാരണ ക്യാമ്പ് 25 ന് 

 

 

 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടേയും, എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടേയും ക്ഷേമനിധി വിഹിതം, കുടിശ്ശിക പിരിവ് നടത്തുന്നതിനായി നവംബര്‍ 25 ന് രാവിലെ 10.30 മുതല്‍ കോഴിക്കോട് ജില്ലയിലെ തിരുത്യാട് അഴകൊടി ദേവസ്വത്തില്‍ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും.  മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, ഏറനാട് കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി എന്നീ താലൂക്കുകളിലെ ക്ഷേത്രഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടയ്ക്കാനുളള ക്ഷേത്രവിഹിതം നിര്‍ബന്ധമായും അടക്കണം. ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിനായി ക്ഷേത്രജീവനക്കാര്‍ക്ക് മെമ്പര്‍ഷിപ്പിനുളള അപേക്ഷ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുളള രേഖയും ശമ്പളപട്ടികയുടെ പകര്‍പ്പും സഹിതം സമര്‍പ്പിക്കാം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. 

 

 

 

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം 

 

 

 

മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്രജീവിനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് വഴി പെന്‍ഷന്‍/കുടുംബപെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ പെന്‍ഷണര്‍മാരും വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ബാങ്ക് മാനേജര്‍/ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലഫോണ്‍ നമ്പര്‍ എന്നിവ സഹിതം നവംബര്‍ 20 നകം സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, പി.ഒ എരഞ്ഞിപ്പാലം, കോഴിക്കോട്  673006 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ - 0495 2360720.

 

 

 

കുന്നുമ്മല്‍ ഐ.സി.ഡി.എസ് : ടെന്‍ഡര്‍ ക്ഷണിച്ചു

 

 

 

കുന്നുമ്മല്‍ ഐ.സി.ഡി.എസ് പ്രോജ്ക്ട് ഓഫീസിലെ 2019-20 സാമ്പത്തിക വര്‍ഷത്തെ കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിനുളള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 18 ന് രണ്ട് മണി വരെ. ഫോണ്‍  0496 2597584.

 

 

 

പന്തലായനി  : ടെന്‍ഡര്‍ ക്ഷണിച്ചു

 

 

 

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ അനുമതി ലഭിച്ച ഫ്‌ളഡ് വര്‍ക്ക് കീഴനമുക്ക്, മനയത്ത്മുക്ക്, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 19 ന് മൂന്ന് മണി വരെ. ഫോണ്‍  0496 2620305.

 

 

 

കേരള വാട്ടര്‍ അതോറിറ്റി : ജലമോഷണം പിടികൂടി

 

 

 

കേരള വാട്ടര്‍ അതോറിറ്റി ആന്റി തെഫ്റ്റ് സ്‌ക്വാഡ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ജലമോഷണം കണ്ടെത്തി 2,81,854 രൂപ പിഴ ഈടാക്കി. ജലമോഷണം, ദുരുപയോഗം, പൊതുടാപ്പുകളില്‍ നിന്നും അനധികൃതമായി ജലം ഉപയോഗിക്കുക മുതലായവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇരുപത്തി നാലു മണിക്കൂറും പ്രവൃത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ (0495 2370095) വിളിച്ച് അറിയിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

 

 

 

പെരിന്തല്‍മണ്ണ താലൂക്ക് ഗവ. എംപ്ലോയ്‌മെന്റ് കാന്റീന്‍ : ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

പെരിന്തല്‍മണ്ണ താലൂക്ക് ഗവ. എംപ്ലോയ്‌മെന്റ് കാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് താല്പര്യമുളള വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ നവംബര്‍ 26 ന് വൈകീട്ട് അഞ്ച് മണിക്കകം പെരിന്തല്‍മണ്ണ സബ് കലക്ടര്‍ക്ക് ലഭിക്കണം. നവംബര്‍ 28 ന് രാവിലെ 10.30 ചേരുന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ ക്വട്ടേഷന്‍ പരിശോധിച്ച് തീരുമാനമെടുക്കും. ക്വട്ടേഷനുകള്‍ ചെയര്‍മാന്‍, പെരിന്തല്‍മണ്ണ, താലൂക്ക് ഗവ എംപ്ലോയീസ് കാന്റീന്‍ ആന്‍ഡ് സബ് കലക്ടര്‍ പെരിന്തല്‍മണ്ണ എന്ന വിലാസത്തില്‍ അയക്കണം. 

 

 

 

 

കുന്ദമംഗലം ഐ.സി.ഡി.എസ് : ടെന്‍ഡര്‍ ക്ഷണിച്ചു

 

 

 

കുന്ദമംഗലം ഐ.സി.ഡി.എസ് കാര്യാലയത്തിന് കീഴിലെ 184 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 18 ന് രണ്ട് മണി വരെ.

 

 

 

ക്യാഷ് അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു

 

 

 

കേരള ഷോപ്പ്‌സ് ആന്റ് കമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്, കോഴിക്കോട് ജില്ലാ ഓഫീസില്‍ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളില്‍ 2018-2019 അധ്യയന വര്‍ഷത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദ (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയൂളള) കോഴ്‌സുകളില്‍ 60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് വാങ്ങി ഉന്നത വിജയം കൈവരിച്ചവരില്‍ നിന്നും ക്യാഷ് അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. അവസാന തീയതി ഡിസംബര്‍ 15. വിശദ വിവരങ്ങള്‍ക്ക് 0495 2372434.

 

 

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ

 

 

 

ചാത്തമംഗലം ഗവ.ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയത്തില്‍ ഒരു ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത - എം.ബി.എ/ബി.ബി.എ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇക്കണോമിക്‌സ്/സോഷ്യോളജി/സോഷ്യല്‍ വെല്‍ഫയര്‍ എന്നിവയില്‍ ബിരുദം/ഡിപ്ലോമയും ഡിജിഇടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഉളള പരിചയവും ആണ് യോഗ്യത. മേല്‍പറഞ്ഞ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ചാത്തമംഗലം ഗവ. ഐ.ടി.ഐ യില്‍ നവംബര്‍ 16 ന് രാവിലെ 11 മണിയ്ക്ക് ഇന്റര്‍വ്യൂവിനായി എത്തണം. ഫോണ്‍ - 0495 2988988. 

 

 

 

 

മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യം; ശില്‍പശാല 21 ന് 

 

 

 

 

കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ഒരു ശില്‍പശാല നവംബര്‍ 21 ന്  നളന്ദ ഓഡിറ്റോറിയത്തില്‍ നടത്തും. പങ്കെടുക്കുവാന്‍ താല്പര്യമുളളവര്‍ നവംബര്‍ 15  നകം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസുമായോ കോഴിക്കോട് ആത്മ ഓഫീസുമായോ ബന്ധപ്പെടണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് - 0495 2376897, ആത്മ ഓഫീസ് - 0495 2378997, 8921880918. 

 

 

 

 

സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസ്് 

 

 

 

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി സൗജന്യ കോച്ചിംഗ് ക്ലാസ് നടത്തും. പട്ടികജാതി /വര്‍ഗ്ഗക്കാര്‍ക്കും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പെന്റ് ലഭിക്കും. ആറ് മാസമായിരിക്കും പരിശീലന കാലാവധി. താല്‍പര്യമുള്ളവര്‍ ഫോണ്‍നമ്പര്‍ സഹിതമുള്ള വിലാസം ജാതി, വരുമാനം യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള  രേഖകള്‍ സഹിതം  നവംബര്‍ 20  നകം  പ്രിന്‍സിപ്പാള്‍, പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹില്‍,  കോഴിക്കോട് - 5 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം.   അപൂര്‍ണമായ അപേക്ഷകള്‍ സ്വീകരിക്കില്ല. ഫോണ്‍: 0495 2381624.

 

 

 

റീടെന്‍ഡര്‍ ക്ഷണിച്ചു

 

 

 

മേലടി ബ്‌ളോക്കില്‍ കാലവര്‍ഷക്കെടുതി പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെട്ട തിക്കോടി ഗ്രാമപഞ്ചായത്തിലെ പാലൂര്‍ പള്ളി - പനാട്ടുതാഴെ റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ധിഷ്ട യോഗ്യതയുള്ള പൊതുമരാമത്ത് കരാറുകാരില്‍ നിന്നും റീ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയ്യതി നവംബര്‍ 14 ഉച്ചക്ക് ഒരു മണി. ഫോണ്‍ 0496-2602031.

 

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

സിവില്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ (ജന) ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് (2019 ഡിസംബര്‍ ഒന്ന് മുതല്‍ 2020 നവംബര്‍ 30 വരെയോ, ഈ ഓഫീസില്‍ സ്വന്തമായി സര്‍ക്കാര്‍ വാഹനം ലഭ്യമാകുന്നത് വരെയോ) എ.സി കാര്‍/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ താല്പര്യമുളള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 23ന് ഉച്ചയ്ക്ക്് ഒരു മണി വരെ. ഫോണ്‍ - 0495 2371055.

 

 

സാമൂഹ്യ മുന്നേറ്റത്തില്‍ യുവാക്കള്‍ പങ്കാളികളാകണം: എം.കെ.രാഘവന്‍ എം.പി.

 

 

മാറിയ കാലഘട്ടത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് സാമൂഹ്യ മുന്നേറ്റത്തില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് എം.കെ രാഘവന്‍ എം.പി അഭിപ്രായപ്പെട്ടു. നെഹ്‌റു കേന്ദ്ര കോഴിക്കോട് ഈസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റലില്‍ സംഘടിപ്പിച്ച ത്രിദിന നേത്യത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. ഗ്രാമീണ മേഖലയില്‍ വികസന രംഗത്തും ക്ഷേമ രംഗത്തും യുവാക്കളുടെ കൂട്ടായ്മകള്‍ വലിയ സംഭാവനകള്‍ ചെയ്യാന്‍ കഴിയും. കലാസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ വളര്‍ത്തിയെടുക്കാന്‍ നെഹ്‌റു യുവകേന്ദ്ര ചെയ്യുന്ന ശ്രമങ്ങള്‍ മഹത്തരമാണെന്ന്  എം.പി അഭിപ്രായപ്പട്ടു. നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് കോ ഓര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സി. അനൂപ്, സുന്ദരന്‍ എ. പ്രണവം, എം.മോഹനദാസന്‍, ജയപ്രകാശന്‍, എസ്.സുധീഷ് എന്നിവര്‍ സംസാരിച്ചു.

 

date