Skip to main content

കുറുവദ്വീപ്- പുതിയ മുള ചങ്ങാടം ഉദ്ഘാടനം ചെയ്തു

കുറുവദ്വീപ് പാല്‍വെളിച്ചത്ത് ചങ്ങാടസവാരിക്കായി പുതിയതായി നിര്‍മ്മിച്ച അഞ്ച് മുളചങ്ങാടങ്ങളുടെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് അദ്ധ്യക്ഷത വഹിച്ചു.  കുറുവദ്വീപ് ഡി.എം.സി. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി.ആനന്ദ്, കുറുവ ഡിവിഷന്‍ കൗണ്‍സിലര്‍ ഹരി ചാലിഗദ്ദ, മാനേജര്‍ വി.ജെ. ഷിജു, പ്രദേശവാസികള്‍, ഡി.എം.സി ജീവനക്കാര്‍, വിനോദ സഞ്ചാരികള്‍ എന്നിവര്‍  പങ്കെടുത്തു. പരിസ്ഥിതിക്കനുയോജ്യമായവിധം ആനമുള ഉപയോഗിച്ചാണ് മുളചങ്ങാടത്തിന്റെ നിര്‍മ്മാണം. കുറുവദ്വീപിന്റെ സൗന്ദര്യവും പ്രത്യേകതകളും അടുത്തറിയാന്‍ സാധിക്കുന്ന വിധത്തിലാണ് ചങ്ങാടസവാരി ഒരുക്കിയിരുന്നത്. 5 ആളുകള്‍ക്ക് 15 മിനുട്ട് ചങ്ങാടസവാരി നടത്തുന്നതിന് 300 രൂപയും, 45 മിനുട്ട് ദൈര്‍ഘ്യമുള്ള പാഡലിംഗിന് 1000 രൂപയും, ഒന്നര മണിക്കൂറിന് 1500 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
 

date