Post Category
ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്
ഇരുപത്തിയേഴാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 16 ന് രാവിലെ 9 മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജൂബിലി ഹാളില്‍ നടക്കും. ശാസ്ത്രവും സാങ്കേതിക വിദ്യയും നൂതനയും,വൃത്തിയും ഹരിതാഭയും ആരോഗ്യവുമുള്ള രാജ്യത്തിന് എന്നതാണ് വിഷയം. ആവാസ വ്യവസ്ഥയും പാരിസ്ഥിതിക സേവനങ്ങളും, ആരോഗ്യം, ആരോഗ്യ പരിപാലനം, ശുചിത്വം, പാഴ് വസ്തുക്കളില്‍ നിന്ന് സമ്പത്ത്, സമൂഹം, സംസ്‌കാരം, ഉപജീവനമാര്‍ഗ്ഗങ്ങള്‍, നാട്ടറിവ് വ്യവസ്ഥകള്‍ എന്നിവയാണ് ഉപവിഷയങ്ങള്‍. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ദേശീയ ഹരിതസേനയും ജില്ലാ സയന്‍സ് ക്ലബ് അസോസിയേഷനും സഹകരിച്ചാണ് മത്സരം നടത്തുന്നത്. ഫോണ്‍ 9496344025.
date
- Log in to post comments