ഉത്സവങ്ങളില്‍ നാട്ടാനകളെ എഴുന്നള്ളിക്കുന്നതിന് രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെ വിലക്ക്
ജില്ലയിലെ ഉത്സവങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ നാട്ടാനകളെ എഴുന്നള്ളിക്കുന്നതിനും രജിസ്റ്റര്‍ ചെയ്യാത്തവയെ ഉള്‍പ്പെടുത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാട്ടാനകളെ എഴുന്നള്ളിക്കുന്നതിനുള്ള നിബന്ധനകള്‍ പാലിക്കുന്നതിനും ഉത്സവങ്ങള്‍ നിയന്ത്രിക്കുന്നതിനുമുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയില്‍ യോഗത്തിലാണ് ഈ തീരുമാനം.
ഉത്സവങ്ങള്‍ നടത്തുന്നതിനുള്ള അപേക്ഷ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയില്‍ മൂന്ന് ദിവസത്തിന് മുമ്പ് സമര്‍പ്പിക്കണം. അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുവാനുള്ള അപേക്ഷ 30 ദിവസം മുമ്പ് നിര്‍ബന്ധമായും കമ്മിറ്റിയില്‍ സമര്‍പ്പിക്കണം. സരലാ.െശി എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. അഞ്ചിലധികം ആനകളെ പങ്കെടുപ്പിക്കുന്ന ഉത്സവക്കമ്മിറ്റിക്കാര്‍ നിര്‍ബന്ധമായും 25 ലക്ഷത്തില്‍ കുറയാത്ത പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സും എലഫന്റ് സ്‌ക്വാഡിനെ ഏല്‍പിക്കുന്നതിനായി 3000 രൂപയും ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഒടുക്കി രസീത് കൈപ്പറ്റണം. 2011 ലെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം ജില്ലയില്‍ 194 ക്ഷേത്രങ്ങള്‍ക്കാണ് ആനകളെ ഉള്‍പ്പെടുത്തി എഴുള്ളിക്കാനുള്ള അനുമതിയുള്ളത്.
ആനയുടെ പാപ്പാ•ാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഉത്സവം നടക്കുന്ന സ്ഥലങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. ഉത്സവം നടത്തുന്നതിനുള്ള അപേക്ഷ പൊലീസ് വകുപ്പിലെ എസ്.എച്ച്.ഒ/ ഡി.വൈ.എസ്.പിക്ക് ലഭിക്കുന്ന പക്ഷം ജില്ലാ മോണിറ്ററിങ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണം.
യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.പി ഇംതിയാസ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അയൂബ്, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. കെ.ചന്ദ്രന്‍, നിലമ്പൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എ.ഡി ശശിധരന്‍, ജില്ലാ ഫയര്‍ഫോഴ്സ് പ്രതിനിധി മൂസ വടക്കേതില്‍, സബ് ഇന്‍സ്പക്ടര്‍ കെ.കുര്യന്‍, കേരള എലഫന്റ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് ഷാജി പൈനാശ്ശേരി, ആനത്തൊഴിലാളി യൂനിയന്‍ സംഘം പ്രതിനിധി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments