Skip to main content

തിരൂരങ്ങാടിയില്‍ പത്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്  12 ബസുകള്‍ കൈമാറി

തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പത്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് 12 ബസുകള്‍ കൈമാറി. തിരൂരങ്ങാടി യത്തീംഖാന ഗ്രൗണ്ടില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി  ഫ്‌ളാഗ് ഓഫ് ചെയ്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു.  എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.92 കോടി രൂപ വിനിയോഗിച്ചാണ് 32 സീറ്റുകളോടു കൂടിയ 12 ബസുകള്‍  സ്‌കൂളുകള്‍ക്ക് കൈമാറിയത്. 
പരപ്പനങ്ങാടി നഗരസഭയിലെ ടൗണ്‍ ജി.എം.യു.പി സ്‌കൂള്‍,  നെടുവ ഗവ. ഹൈസ്‌കൂള്‍, തിരൂരങ്ങാടി നഗരസഭയിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെന്നിയൂര്‍ ഗവ. യു.പി സ്‌കൂള്‍, കക്കാട് ഗവ. യു.പി സ്‌കൂള്‍, നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി ജി.എം.യു.പി സ്‌കൂള്‍, ചെറുമുക്ക് ജി.എം.യു.പി സ്‌കൂള്‍, എടരിക്കോട് പഞ്ചായത്തിലെ ജി.എം.യു.പി സ്‌കൂള്‍ ക്ലാരി, ജി.എല്‍.പി പൊ•ുണ്ടം, പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുളങ്ങര ഗവ. എല്‍.പി സ്‌കൂള്‍, കുറ്റിപ്പാല ഗവ. എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കാണ് ബസുകള്‍ അനുവദിച്ചത്.  ഇതില്‍ തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് രണ്ട് ബസുകള്‍ നല്‍കിയിട്ടുണ്ട്. 
വിതരണോദ്ഘാടന ചടങ്ങില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്‍ കലാം മാസ്റ്റര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. എ റസാഖ്,  തിരൂരങ്ങാടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ടി റഹീദ,പരപ്പനങ്ങാടി നഗരസഭ ചെയര്‍പേഴ്സണ്‍ വി.വി ജമീല ടീച്ചര്‍, നന്നമ്പ്ര, തെന്നല, പെരുമണ്ണ ക്ലാരി, എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റുമാരായ പനയത്തില്‍ മുസ്തഫ, എം.പി കുഞ്ഞിമൊയ്തീന്‍, പൊതുവത്ത് ഫാത്തിമ, ഷൈബ മണമ്മല്‍, ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ പുതുപറമ്പ് , തിരൂരങ്ങാടി നഗരസഭ വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി,  മുന്‍ എം.എല്‍.എ  അഡ്വ.പി.എം.എ സലാം, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാംദാസ് മാസ്റ്റര്‍, മൊയ്തീന്‍ കോയ, കെ.പി.കെ തങ്ങള്‍, പി.എസ്.എച്ച് തങ്ങള്‍, കൃഷ്ണന്‍ കോട്ടുമല, സിദ്ധീഖ് പനക്കല്‍, മലയില്‍ പ്രഭാകരന്‍, തിരൂരങ്ങാടി യത്തീം ഖാന മാനേജര്‍ എം.കെ ബാവ , സ്വാഗത സംഘം പ്രതിനിധികളായ കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, സി.എച്ച് മഹ്മൂദ് ഹാജി എന്നിവര്‍ സംസാരിച്ചു. പി.കെ അബ്ദുറബ്ബ് എം.എല്‍.എ സ്വാഗതവും തിരൂരങ്ങാടി വിദ്യഭ്യാസ ഓഫീസര്‍ ഹമീദ് നന്ദിയും പറഞ്ഞു.
 

date