Post Category
ശബരിമല തീര്‍ഥാടനം: ഒരേസമയം സൂക്ഷിക്കാവുന്ന ഗ്യാസ് സിലണ്ടറുകള്‍ അഞ്ച് എണ്ണം മാത്രം
ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകള്‍ ഉള്‍പ്പെടയുള്ള കടകളില്‍ ഒരേസമയം സൂക്ഷിക്കാവുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി, ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എന്നിവരുടെ കത്ത് പരിഗണിച്ചാണു നടപടി. ഈ സ്ഥലങ്ങളില്‍ 2004-ലെ ഗ്യാസ് സിലിണ്ടര്‍ റൂള്‍സ് 44 ബി(1) വകുപ്പ് പ്രകാരമാണ് ഗ്യാസ് സിലണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
date
- Log in to post comments