Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

മോഡേണ്‍ സര്‍വെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സര്‍വെയും ഭൂരേഖയും വകുപ്പിന് കീഴില്‍ തളിപ്പറമ്പ് താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക സര്‍വെ സ്‌കൂളില്‍ ഈ മാസം ആരംഭിക്കുന്ന 52 ദിവസം നീളുന്ന ആധുനിക സര്‍വെ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇ ടി എസ്, ജി പി എസ്, ഓട്ടോലെവല്‍, തിയോഡലൈറ്റ്, ലിസ്‌കാഡ്, ഓട്ടോകാഡ് എന്നിവയിലും ജി ഐ എസില്‍ മാപ്പ് തയാറാക്കുന്നതടക്കമുള്ള ജോലികളില്‍ വിദഗ്ധ പരിശീലനവും നല്‍കും.
എസ് എസ് എല്‍ സിയും ഐ ടി ഐ സര്‍വെയര്‍/ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍/ വി എച്ച് സി സര്‍വെ/ ചെയിന്‍ സര്‍വെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനറല്‍-35, ഒ ബി സി-38, എസ് സി/ എസ് ടി-40 മാണ് പ്രായപരിധി.
അപേക്ഷാ ഫോറവും പ്രോസ്പക്ടെസും www.dslr.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 100 രൂപ. അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, മോഡേണ്‍ സര്‍വെ സ്‌കൂള്‍, പറശ്ശിനിക്കടവ്. പി ഒ, ആന്തൂര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം.    ഫോണ്‍: 0497-2700513.

 

നടീല്‍ വസ്തുക്കള്‍ വില്‍പനക്ക്
പിലിക്കോട് ഉത്തരമേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ കീഴിലുള്ള നീലേശ്വരം പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ മേല്‍തരം കവുങ്ങിന്‍ തൈകള്‍, ആര്യവേപ്പ്, തേക്ക്, പേര, നെല്ലി, റംബൂട്ടാന്‍ എന്നീ നടീല്‍ വസ്തുക്കളും പച്ചക്കറി കൂട തൈകളും വില്‍പനക്ക് തയ്യാറായി.  ആവശ്യമുള്ളവര്‍ക്ക് രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് നാല് വരെ ഫാമിന്റെ വിതരണ കേന്ദ്രത്തില്‍ എത്തി വാങ്ങാവുന്നതാണ്.  ഫോണ്‍: 0467 2280358.

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടിവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് വഴി പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നവംബര്‍ 20 നകം ഓഫീസില്‍ ഹാജരാക്കണം.  വിലാസം: സെക്രട്ടറി, മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, പി ഒ എരഞ്ഞിപ്പാലം, കോഴിക്കോട് 673006.  ഫോണ്‍: 0495 2360720.

 

ജില്ലാ കേരളോത്സവം: സംഘാടക സമിതി രൂപീകരണം
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കേരളോത്സവം സംഘാടക സമിതി രൂപീകരണ യോഗം നാളെ(നവംബര്‍ 13) വൈകിട്ട് മൂന്ന് മണിക്ക് കരിവെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും.

 

ത്രിദിന ദേശീയ ശില്‍പശാല 21 മുതല്‍
എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ ''ആപ്ലിക്കേഷന്‍ ഓഫ് എക്കണോമെട്രിക്‌സ് ഇന്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച്'' വിഷയത്തില്‍, നവംബര്‍ 21 മുതല്‍  ത്രിദിന ദേശീയ ശില്‍പശാല സംഘടിപ്പിക്കും.  പങ്കെടുക്കാന്‍ താല്‍പര്യമുള്ള അധ്യാപകര്‍, ഗവേഷണ വിദ്യാര്‍ഥികള്‍ എന്നിവര്‍ 9745622317 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

എല്‍ ഇ ഡി നിര്‍മാണ പരിശീലനം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് സംരംഭകത്വ പദ്ധതി പരിശീലനവും എല്‍ ഇ ഡി  നിര്‍മാണ പരിശീലനവും സംഘടിപ്പിക്കുന്നു.    പത്താം ക്ലാസ് യോഗ്യതയുള്ള 18 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അഞ്ച് ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കാം.    താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ  (പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ ഏതെങ്കിലും തൊഴിലുണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) യും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 16 നകം സമര്‍പ്പിക്കണം. വിലാസം: മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍, നിര്‍മ്മല്‍ ആര്‍ക്കേഡ്, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം, ബൈപ്പാസ് റോഡ്, എരഞ്ഞിപ്പാലം, കോഴിക്കോട് - 06.  ഫോണ്‍: 0495 2766454, 9496015010.

 

ടെണ്ടര്‍ ക്ഷണിച്ചു
കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ലേബര്‍ റൂമിലേക്കും ഒ ടി യിലേക്കും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  നവംബര്‍ 18 ന് ഉച്ചക്ക് 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും.

 

ദര്‍ഘാസ് ക്ഷണിച്ചു
കണ്ണൂര്‍ അര്‍ബന്‍ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയില്‍ വരുന്ന അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍, പ്രീ സ്‌കൂള്‍ കിറ്റ് എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍  ക്ഷണിച്ചു.   നവംബര്‍ 25 ന് ഉച്ചക്ക് 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും.

 

ഉപഭോക്തൃ വിലസൂചിക
2019 ആഗസ്തിലെ കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാന വര്‍ഷം (2011-12=100) യഥാക്രമം 177, 170, 164, 164 (പഴയത് അടിസ്ഥാന വര്‍ഷം 1998-99=100 യഥാക്രമം 358, 343, 333, 346) ആണെന്ന് കണ്ണൂര്‍ ജില്ലാ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗ് നാളെ
ജില്ലയുടെ ദുരന്ത നിവാരണ പ്ലാന്‍ പുതുക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗ് നാളെ (നവംബര്‍ 13) രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  സന്നദ്ധ സംഘടനകള്‍, യൂത്ത് ക്ലബ്, എന്‍ എസ് എസ്, എന്‍ സി സി, റെഡ് ക്രോസ് പ്രതിനിധികള്‍ പങ്കെടുക്കണം.

 

ടെണ്ടര്‍ ക്ഷണിച്ചു
പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസി സ്റ്റോര്‍, ഫാര്‍മസി എന്നിവിടങ്ങളില്‍ റീ വയറിംഗ് ചെയ്യുന്നതിന് അംഗീകൃത ബി ക്ലാസ് ഇലക്ട്രിക്കല്‍ ലൈസന്‍സ് കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  നവംബര്‍ 27 ന് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.

date