വിവരാവകാശ കമ്മീഷൻ അദാലത്ത്: 12 പരാതികൾ തീർപ്പാക്കി
ആലപ്പുഴ: സംസ്ഥാന വിവരാവകാശ കമ്മീഷന്റെ അദാലത്ത് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. 12 കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്. മുഴുവൻ കേസുകളും തീർപ്പാക്കി. പല ഉദ്യോഗസ്ഥരും വിവരാവകാശ നിയമം അനുശാസിക്കുന്ന തരത്തിൽ വ്യക്തമായ മറുപടി നൽകാത്തത് കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കുന്നതിനുള്ള നടപടികൾ കമ്മീഷൻ സ്വീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് മറുപടി നൽകാതിരിക്കുന്നതായും കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടു. ആലപ്പുഴ വെസ്റ്റ് വില്ലേജ് ഓഫീസിൽ നടത്തിയ പോക്ക് വരവിന്റെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ ഫയൽ നഷ്ടമായതായാണ് വില്ലേജ് ഓഫീസർ മറുപടി നൽകിയത്. എന്നാൽ ഈ പോക്ക് വരവ് പിന്നീട് ആർ.ഡി.ഒ. പരിശോധിച്ച് റദ്ധ് ചെയ്തു. തട്ടിപ്പ് നടന്നോയെന്ന് സംശയം ഉള്ളതിനാൽ ഉദ്യോഗസ്ഥർക്കെതിരെ 25,000രൂപ പിഴ ഈടാക്കാനും വിജിലൻസ് അന്വേഷണം നടത്താനും കമ്മീഷൻ തീരിമാനിച്ചു. ഓഫീസിന്റെ പ്രവർത്തനത്തെ തന്നെ അവതാളത്തിലാക്കുന്ന തരത്തിൽ നിരവധി ചോദ്യങ്ങൾ വിവരാവകാശ നിയമ പ്രകാരം ചോദിക്കുന്ന ചില വ്യക്തികളുള്ളതായും കമ്മീഷൻ പറഞ്ഞു. വിവരാവകാശ കമ്മീഷണർ കെ.വി. സുധാകരനാണ് പരാതികൾ പരിശോധിച്ചത്.
j
- Log in to post comments