Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഹാക്കത്തോണ്‍ 2020; പരാതികള്‍ ക്ഷണിച്ചു
കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരളത്തിലെ വിവിധ മന്ത്രാലയങ്ങളുടെ കാര്യ നിര്‍വ്വഹണം മെച്ചപ്പെടുത്തുന്നതിലേക്കായി റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 പദ്ധതി ആരംഭിക്കുന്നു.    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ
കേരള സര്‍ക്കാരിനു കീഴിലെ വിവിധ വകുപ്പുകള്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ശാശ്വതവും ഫലപ്രദവുമായ പരിഹാരം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
  സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരം കാണാന്‍ സാധിക്കുന്ന പ്രശ്‌നങ്ങള്‍ ഹാക്കത്തോണിന്റെ പരിഗണനക്കായി സമര്‍പ്പിക്കാം.    ആദ്യഘട്ടത്തില്‍ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, വ്യവസായങ്ങള്‍, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാറിതര സംഘടനകള്‍ എന്നിവയുടെ പരാതികള്‍ക്കാണ് പരിഹാരം കാണുക.  ഇവയുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തിനും പ്രശ്‌ന നിര്‍ദേശങ്ങള്‍ പരിഗണനക്കായി നല്‍കാവുന്നതാണ്. ലഭിച്ച പരാതികള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിന് വിവിധ വകുപ്പുകള്‍ക്കായി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ 10 ഹാക്കത്തോണുകള്‍ സംഘടിപ്പിക്കും.  പരാതികള്‍ rebootkerala@asapkerala.gov.in ല്‍ അയക്കാവുന്നതാണ്.  ഫോണ്‍: 9387431669.

റേഷന്‍ കാര്‍ഡ് വിതരണം
കണ്ണൂര്‍ സപ്ലൈ ഓഫീസില്‍ നിന്നും നവംബര്‍ 28 ന് വിതരണം ചെയ്യേണ്ട ടോക്കണ്‍ നമ്പര്‍ 9914 മുതല്‍ 10276 വരെയുളളവര്‍ക്ക് പുതിയ റേഷന്‍ കാര്‍ഡുകള്‍ നവംബര്‍ 15 ന് രാവിലെ 10.30 നും നാല് മണിക്കും ഇടയില്‍  വിതരണം ചെയ്യും.  അപേക്ഷകര്‍ ഓഫീസില്‍ നിന്നും ലഭിച്ച ടോക്കണും നിലവിലെ റേഷന്‍ കാര്‍ഡും  കാര്‍ഡിന്റെ വിലയും സഹിതം റേഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ലോക പ്രമേഹ ദിനാചരണം:
ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണവും
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക പ്രമേഹ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (നവംബര്‍ 14)  രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി  സുമേഷ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് ദിനാചരണ സന്ദേശം നല്‍കും.
30 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള പ്രമേഹരോഗനിര്‍ണ്ണയവും പ്രമേഹ രോഗികള്‍ക്കുള്ള ഡയബറ്റിക് റെറ്റിനോപ്പതി നിര്‍ണ്ണയവും അന്നേ ദിവസം നടക്കും.  വിദഗ്ധരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസും നടക്കും.

വൈദ്യുതി മുടങ്ങും
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരിപുരം, പൊലീസ് സ്റ്റേഷന്‍, പഴയങ്ങാടി ടൗണ്‍, എസ് ബി ഐ പരിസരം, മാടായിപാറ ഭാഗങ്ങളില്‍ല്‍ ഇന്ന്(നവംബര്‍ 13) രാവിലെ ഒമ്പത് മണി മുതല്‍ ആറ് വരെ വൈദ്യുതി മുടങ്ങും.
പാനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ 33 കെ വി കോടിയേരി സബ്‌സ്റ്റേഷന്‍ പരിധിയില്‍ ഇന്ന്(നവംബര്‍ 13) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും പുത്തൂര്‍ സബ്‌സ്റ്റേഷന്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ രണ്ട് വരെയും വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് എന്‍ കോളേജ് പരിസരം, എസ് എന്‍ കാമ്പസ് ഭാഗങ്ങളില്‍ ഇന്ന്(നവംബര്‍ 13) രാവിലെ ഒമ്പത് മണി മുതല്‍ ആറ് വരെ വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരോളി ഹൈസ്‌കൂള്‍, ശാന്തിപ്രഭ, കല്ലൈക്കല്‍, കമ്മാരത്ത് മൊട്ട, പാറക്കല്‍, ഈന്തോട് ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 13) രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചന്തപ്പുര ടവര്‍, എരമം സൗത്ത് ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 13) രാവിലെ ഒമ്പത് മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും
പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെരത്തുംകണ്ടി, ചെറുമാവിലായി, മഞ്ചക്കുന്ന്, എ കെ ജി ആശുപത്രി ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 13) രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഈശേനമംഗലം, വൈദ്യരു കണ്ടി, ചേലേരി സ്‌കുള്‍, ഇടക്കേത്തോട്, കേളന്‍മുക്ക് ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 13) രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നളച്ചേരി മുക്ക്, സോഡ മുക്ക്, കുറ്റ്യേരിച്ചാല്‍, മലാല്‍, ഹെല്‍ത്ത് സെന്റര്‍  ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 13) രാവിലെ ഒമ്പത് മുതല്‍ അഞ്ചു വരെ വൈദ്യുതി മുടങ്ങും
തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ജുമാ അത്ത് സ്‌കുള്‍ പരിസരം, അഞ്ചുകണ്ടി, പൂച്ചാടിയന്‍ വയല്‍, സെന്‍ട്രല്‍ സ്‌കുള്‍ പരിസരം, ജില്ലാ ആശുപത്രി, ജില്ലാ ആശുപത്രി പരിസരം, ആയിക്കര, കിഡ്മ, അറക്കല്‍ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ 13) രാവിലെ 10.30 മുതല്‍ 3.30 വരെ വൈദ്യുതി മുടങ്ങും

ക്ഷേത്രകലാ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
2019 ലെ ക്ഷേത്രകലാ അക്കാദമി അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ദാരുശില്‍പം, കരിങ്കല്‍ ശില്‍പം, ചെങ്കല്‍ ശില്‍പം, ലോഹശില്‍പം, കഥകളി വേഷം, സോപാനസംഗീതം, തിടമ്പുനൃത്തം, മോഹിനിയാട്ടം, ക്ഷേത്രവാദ്യം, യക്ഷഗാനം, അക്ഷരശ്ലോകം, ഓട്ടന്‍തുള്ളല്‍, ചുമര്‍ചിത്രം, കൃഷ്ണനാട്ടം, കൂടിയാട്ടം, ശാസ്ത്രീയസംഗീതം, കളമെഴുത്ത്, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, തീയാടികൂത്ത്, പാഠകം, ക്ഷേത്ര വൈജ്ഞാനിക സാഹിത്യം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് . ക്ഷേത്ര വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡിന് അപേക്ഷിക്കുന്നവര്‍ 2018-19 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങലൂടെ മൂന്ന് കോപ്പികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറം www.kshethrakalaacademy.org   എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും സെക്രട്ടറി, ക്ഷേത്രകലാ അക്കാദമി, മാടായിക്കാവ്, പഴയങ്ങാടി പി ഒ, കണ്ണൂര്‍ - 670303 എന്ന വിലാസത്തില്‍ ഡിസംബര്‍ രണ്ടിന് വൈകുന്നേരം അഞ്ച് മണിക്കകം ലഭിക്കണം.

അപേക്ഷ ക്ഷണിച്ചു
സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പത്തനംതിട്ടിയിലെ ആറന്‍മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കാഞ്ഞങ്ങാട് പ്രാദേശിക കേന്ദ്രത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (എസ് എസ് എല്‍ സി), പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഒരു വര്‍ഷ ഡിപ്ലോമ കറസ്‌പോണ്ടന്‍സ് കോഴ്‌സ് (അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ), ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (എസ് എസ് എല്‍ സി) എന്നിവയാണ് കോഴ്‌സുകള്‍.   അപേക്ഷ ഫീസ് മണിയോര്‍ഡറായോ പോസ്റ്റല്‍ ഓര്‍ഡറായോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്‍മുള, പത്തനംതിട്ട 689533 എന്ന വിലാസത്തില്‍ തരുന്നവര്‍ക്ക് അപേക്ഷ ഫോറം അയച്ചുതരും. അപേക്ഷ ഡിസംബര്‍ 31 നകം www.vasthuvidyagurukulam.com ല്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം.  ഫോണ്‍:0468 2319740, 9847053293.

 മാലി ദ്വീപിലേക്ക് നോര്‍ക്ക വഴി സൗജന്യ റിക്രൂട്ട്‌മെന്റ്
മാലിയിലെ  ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു.  ബിരുദം/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാരെയും മെഡിക്കല്‍ ടെക്‌നീഷ്യന്മാരെയുമാണ് തെരഞ്ഞെടുക്കുന്നത്. 22 നും 30 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും  അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികക്ക് രണ്ട് വര്‍ഷത്തെ ലേബര്‍ റൂം പ്രവൃത്തി പരിചയമുള്ള വനിത നഴ്‌സുമാര്‍ക്കാണ് അവസരം.  ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്‌പോര്‍ട്ട്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ  norka.maldives@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ www.norkaroots.org ലും ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 23.

ടെണ്ടര്‍ ക്ഷണിച്ചു
കൂത്തുപറമ്പ് അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക്  കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  നവംബര്‍ 29 ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0490 2463442.

ഇ ടെണ്ടര്‍
ജില്ലയിലെ മത്സ്യകൃഷി യൂണിറ്റുകളിലേക്ക് ആവശ്യമായ ഫ്‌ളോട്ടിംഗ് ജി ഐ കേജസ് വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ഇ ടെണ്ടര്‍ ക്ഷണിച്ചു.    നവംബര്‍ 27 ന് 11 മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ www.etenders.kerala.gov.in ല്‍ ലഭിക്കും.  ഫോണ്‍: 0497 2731081, 2732340.

പൊതുജന പരാതി പരിഹാര അദാലത്ത് നവംബര്‍ 16ന്
കണ്ണൂര്‍ താലൂക്ക് പൊതുജന പരാതി പരിഹാര അദാലത്ത് നവംബര്‍ 16ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് നടക്കും.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കോടതിയുടെ മുമ്പിലുള്ള കേസുകള്‍, എപിഎല്‍, ബിപിഎല്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ചുള്ള വിഷയം എന്നിവ ഒഴിച്ചുള്ള പരാതികള്‍ സമര്‍പ്പിക്കാം. ഒരുപുറത്തില്‍ നേരത്തെ എഴുതി വിവിധ ഓഫീസുകളില്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പകര്‍പ്പ്,  പേരും പൂര്‍ണ്ണമായ മേല്‍വിലാസവും മൊബൈല്‍ നമ്പറും സഹിതം സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ശുചിത്വ ശില്‍പശാല ഇന്ന്
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പരിധിയിലെ  സ്‌കൂളുകളിലെയും ഘടക സ്ഥാപനങ്ങളുടെയും ശുചിത്വം ഉറപ്പുവരുത്തുന്നതിനായി ശുചിത്വ ശില്‍പശാല ഇന്ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ഗവണ്‍മെന്റ്, എയിഡഡ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍, പിടിഎ പ്രസിഡണ്ട് തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

 

date