Skip to main content

ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ഇന്ന്(13)

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ  ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടനവും ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണവും
ഇന്ന് (13) രാവിലെ 10.30ന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടക്കും. ആന്റോ ആന്റണി എംപി പദ്ധതിയുടെ ഉദ്ഘാടനവും ഇലക്‌ട്രോണിക് വീല്‍ചെയര്‍ വിതരണവും നിര്‍വഹിക്കും.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷത വഹിക്കും. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ രാവിലെ 10ന് നടക്കും.
 

date