Skip to main content

മൃഗസംരക്ഷണ നിക്ഷേപ സംഗമം 21 ന് 

മൃഗസംരക്ഷണ മേഖലയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പുതിയതായി നിക്ഷേപക തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും (പശു, ആട്, കോഴി, മുയല്‍, പന്നി, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍) നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംരംഭങ്ങള്‍ കുടുതല്‍ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കാസര്‍കോട് താലൂക്ക്തല നിക്ഷേപക സംഗംമം സംഘടിപ്പിക്കും.ഫാമിങ്ങിന്റെ ആനുകാലിക പ്രാധാന്യമുളള വിവരങ്ങള്‍, ഫാമിങ്ങ് രീതികള്‍, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുളള സഹായം, സബ്‌സിഡി, മലിനീകരണ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, ഫാം ലൈസന്‍സിങ് എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസുകള്‍ എടുക്കും.  നവംബര്‍ 21 ന് കാസര്‍കോട് സ്പീഡ് വേ ഇന്നില്‍  രാവിലെ  പത്തിന് സംഘടിപ്പിക്കുന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും.  കാസര്‍കോട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കാസര്‍കോട്,മഞ്ചേശ്വരം താലൂക്കുകളിലെ കര്‍ഷകര്‍ അതാത് പഞ്ചയത്തിലെ മൃഗാശുപത്രി,ഡിസ്‌പെന്‍സറികളില്‍ രജിസ്റ്റര്‍ ചെയ്യണം.  കുടുതല്‍ വിവരങ്ങള്‍ക്ക് - 04994 222529. 

date