Skip to main content

കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്വയംതൊഴില്‍ പരിശീലനം

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ സ്വയംതൊഴില്‍മേഖലയില്‍ പരിശീലനം നല്‍കുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും (പുരുഷന്‍മാര്‍ ഉള്‍പ്പെടെ) പരിശീലനത്തില്‍ പങ്കെടുക്കാം.അറൈസ്  എന്ന പേരില്‍ അറിയപ്പെടുന്ന പദ്ധതിയുടെ രജിസ്‌ട്രേഷന്‍ അതത് സിഡിഎസ്തലത്തില്‍ ആരംഭിച്ചു.പ്ലംബിങ് , ഇലക്ട്രോണിക് റിപ്പയറിങ് , ഇലക്ട്രിക്കല്‍ ജോലികള്‍ എന്നീ മേഖലയിലാണ് പരിശീലനം ആരംഭിക്കുന്നത്. 30 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലനം കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടക്കും.താല്‍പര്യമുള്ളവര്‍ അതത്കുടുംബശ്രീ സി ഡി എസുമായി ബന്ധപ്പെട്ട് പരിശീലനത്തിനുള്ള രജിസ്‌ട്രേഷന്‍  പൂര്‍ത്തിയാക്കണം.

date