Skip to main content

ഉന്നതി പ്രവേശന പരീക്ഷയില്‍  ഒന്നാം റാങ്ക് രാഘവേന്ദ്രന്. ക്ലാസുകള്‍ നവംബര്‍ 17 ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും

എല്‍.ഡി.സി, കെ.എ.എസ് മത്സര പരീക്ഷകള്‍ക്ക് ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഉന്നതി' പ്രവേശന പരീക്ഷയില്‍ 74.7 മാര്‍ക്ക്  ലഭിച്ച ഹോസ്ദുര്‍ഗ് താലൂക്കിലെ പി.എം രാഘവേന്ദ്രന്‍ ഒന്നാം റാങ്ക് നേടി. നവംബര്‍ എട്ടിനാണ് പരീക്ഷ നടത്തിയത്.
ക്ലാസുകള്‍ നവംബര്‍ 17 രാവിലെ 11 റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ഉദ്ഘാടനം ചെയ്യും. എല്‍.ഡി.സി പരീക്ഷയ്ക്ക് ഓരോ താലൂക്കില്‍ നിന്നും 25 പേര്‍ വീതവും കെ.എ.സ് പരീക്ഷയ്ക്ക് ഓരോ താലൂക്കില്‍ നിന്ന് 25 പേര്‍ വീതവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിസി പരീക്ഷക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 17 ന് രാവിലെ 10 നും കെ.എ.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സെലക്ഷന്‍ കിട്ടിയ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 17 ന് ഉച്ചയ്ക്ക് രണ്ടിനും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അറിയിപ്പ് ലഭിക്കും

date