ജില്ലയില്‍ ജനന-മരണ രജിസട്രേഷന്‍ കാര്യക്ഷമമാക്കും
ജില്ലയില്‍ ജനന-മരണ രജിസട്രേഷന്‍ കാര്യക്ഷമമാക്കാന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗമ തീരുമാനിച്ചു. കാസര്‍കോട് ജില്ലയില്‍ ഈവര്‍ഷം ഇതുവരെ 16318 കുഞ്ഞുങ്ങള്‍ ജനിച്ചു. ഇതില്‍ 8372 ആണും 7946 പെണ്‍കുഞ്ഞുങ്ങളുമാണ്. ഇതില്‍ 16309 പ്രസവവും നടന്നത് ആശുപത്രികളിലാണ്. 9 എണ്ണം മാത്രമാണ് വീടുകളിലും വാഹനങ്ങളിലും മറ്റുമായി നടന്നത്. കഴിഞ്ഞ വര്‍ഷം (2018) 20159 കുഞ്ഞുങ്ങളാണ് പിറന്നത്. ഇതില്‍ 10234 ആണും 9925 പെണ്ണും. ഇതില്‍ 20139 പ്രസവവും ആശുപത്രികളിലായിരുന്നു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 7387 പേരുടെ മരണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 4058 പുരുഷന്മാരും 3329 സ്ത്രീകളും കഴിഞ്ഞ വര്‍ഷം മരിച്ചു. ഇതില്‍ 1639 പേരാണ് ആശുപത്രികളില്‍ മരണപ്പെട്ടത്. 2019 ല്‍ ഇതുവരെ 5982 പേരുടെ മരണമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 3367 പുരുഷന്മാരും 2615 സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ 13 46 പേര്‍ ആശുപത്രികളിലും 4636 പേര്‍ മറ്റിടങ്ങളിലും മരണപ്പെട്ടു. കളക്ടറേറ്റില്‍ നടന്ന ജനന മരണ സിവില്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റി യോഗത്തില്‍ അറിയിച്ചതാണിത്. ജില്ലയില്‍ എല്ലാ ജനന മരണങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നുവെന്ന് ഉറപ്പു വരുത്താന്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, പട്ടികജാതി പട്ടികവര്‍ഗ മേഖലയിലെ പ്രമോട്ടര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ ജനന-മരണ രജിസ്‌ട്രേഷന്‍ ഉറപ്പു വരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഇതു സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു ഇലക്ഷന്‍ ഡപ്പ്യൂട്ടി കളക്ടര്‍ എ.കെ.രമേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വകുപ്പ് സീനിയര്‍ സൂപ്രണ്ട് കെ.വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.എസ് പി പി.ബി. പ്രശോഭ് ആര്‍ ഡി ഒ കെ.രവികുമാര്‍ ജനന മരണ സിവില്‍ രജിസ്‌ട്രേഷന്‍ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തു.
- Log in to post comments