Skip to main content

അദാലത്ത് 19 ന്

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം-2007 പ്രകാരം കാസര്‍കോട് റവന്യു സബ്ഡിവിഷണല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ ഈ വിഷയത്തിലുള്ള പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 19 ന് അദാലത്ത് സംഘടിപ്പിക്കും. കാസര്‍കോട് റെയില്‍വെ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തുള്ള റവന്യു ഡിവിഷണല്‍ ഓഫീസില്‍  നവംബര്‍ 19 ന് രാവിലെ 11 മുതല്‍  ആണ് അദാലത്ത്.കാസര്‍കോട്,മഞ്ചേശ്വരം താലൂക്ക് പരിധിയില്‍ സ്ഥിരതാമസക്കാരായ ആളുകളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് പുതിയ പരാതികളും സ്വീകരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും പരാതികള്‍ക്കും കാസര്‍കോട് റവന്യു സബ് ഡിവിഷണല്‍ ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍-04994 220081.

date