Skip to main content
നവസാക്ഷരര്‍ക്കായി ജില്ലാ ഇന്‍ഫര്‍മേന്‍ ഓഫീസും ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്നു പാറേമാവ് കൊലുമ്പന്‍ സ്മാരക കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച വായനാ മത്സരം ഗ്രാമപഞ്ചായത്തംഗം പ്രഭാ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

നവസാക്ഷരര്‍ക്കായി വായനമത്സരം സംഘടിപ്പിച്ചു

ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സാക്ഷരതമിഷന്റെ സഹകരണത്തോടെ പാറേമാവ് കൊലുമ്പന്‍ സ്മാരക പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നവസാക്ഷരര്‍ക്കാര്‍ക്കായി വിവിധ  മത്സരങ്ങള്‍ സംഘടിപ്പിച്ചു. നമ്മള്‍ കൈവരിച്ച പ്രധാന നേട്ടമാണ് സാക്ഷരതയിലുള്ള വിജയമെന്നും സാക്ഷരതമിഷന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും യോഗം ഉദ്ഘാടനം ചെയ്തു വാഴത്തോപ്പ് പഞ്ചായത്ത് മെമ്പര്‍ പ്രഭാ തങ്കച്ചന്‍ പറഞ്ഞു.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എന്‍.ബി ബിജു യോഗത്തിന് അധ്യക്ഷത വഹിച്ചു.
പുതിയതായി വിദ്യയുടെ ലോകത്തേക്ക് വന്ന നവസാക്ഷരര്‍ക്കും നിലവിലെ നാലാംതരം, ഏഴാംതരാം പഠിതാക്കള്‍ക്കുമായാണ് ഭാഷാ മത്സരങ്ങള്‍ നടത്തിയത്. വായന മത്സരത്തില്‍ സാക്ഷരപഠിതാക്കള്‍ വിഭാഗത്തില്‍ ഏലിയാമ്മ യോഹന്നാന്‍, കുട്ടിയമ്മ മോഹനന്‍, ലക്ഷ്മി മധുരവീരന്‍ എന്നിവര്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും നാലാംതരം വിഭാഗത്തില്‍ ഗോപികുമാറിന് ഒന്നാം സ്ഥാനവും ലഭിച്ചു. എഴുത്ത് മത്സരത്തില്‍ അന്നമ്മ സേവ്യര്‍, രാധാമണി വി.കെ, ഏലിയാമ്മ യോഹന്നാന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നാലാംതരംവും ഏഴാംതരംവും പത്താംതരവും സാക്ഷരത സെന്ററില്‍ പഠിച്ച് ഉന്നതവിജയം കരസ്ഥമാക്കിയ സാവിത്രി ഭാസ്‌കരനെ യോഗത്തില്‍ ആദരിച്ചു. തുടര്‍ന്ന്  സാക്ഷരത പഠിതാക്കളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. യോഗത്തില്‍ സാക്ഷരതമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റ്റോജോ ജേക്കബ്ബ്, സാക്ഷരതമിഷന്‍ പ്രേരകും വാഴത്തോപ്പ് പഞ്ചായത്ത് മെമ്പറുമായ അമ്മിണി ജോസ്, ജില്ലാ സാക്ഷരതമിഷന്‍ ക്ലര്‍ക്ക് വിനു പി ആന്റണി, കൊലുമ്പന്‍ കോളനി കാണി തേനന്‍ ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date