Skip to main content

ഭരണഭാഷ വാരാഘോഷ സമാപനം ഇന്ന് ( 7) തൊടുപുഴയില്‍

സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനം കളക്ട്രേറ്റില്‍ തുടക്കമിട്ട  ഭരണഭാഷ  വാരാഘോഷത്തിന്റെ സമാപനം ഇന്ന്  ഉച്ചകഴിഞ്ഞ് 2 മണിക്ക് തൊടുപുഴ എ.പി.ജെ അബ്ദുള്‍ കലാം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തൊടുപുഴ  മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജെസ്സി ആന്റണിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗം പ്രശസ്ത കഥാകൃത്ത്   സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത നിരൂപകന്‍ എംകെ ഹരികുമാര്‍ സമകാലിക സാഹിത്യത്തിലെ മലയാളത്തിന്റെ അതിജീവനം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. തൊടുപുഴ ന്യൂമാന്‍ കോളേജ് വൈസ് പ്രിന്‍സിപ്പലും മലയാള വിഭാഗം മേധാവിയുമായ  ഫാ. മാനുവല്‍ പിച്ചലക്കാട്ട്്  ഭാഷാപ്രയോഗങ്ങള്‍ വിശദീകരിക്കും. ഉന്നതവിദ്യാഭ്യാസത്തില്‍ മലയാളത്തിന്റെ സ്ഥാനം എന്ന വിഷയത്തില്‍ അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് മലയാള വിഭാഗം പ്രൊഫസര്‍ പയസ്സ് ജോണ്‍ സംസാരിക്കും.
സംസ്‌കാരിക സമ്മേളനത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  എന്‍. സതീഷ്‌കുമാര്‍, എ.പി.ജെ അബ്ദുള്‍ കലാം സ്‌കൂള്‍ പിന്‍സിപ്പല്‍ യു.എന്‍ പ്രകാശ് , ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഇ. ജി. സത്യന്‍ ,പി. എന്‍. പണിക്കര്‍ ഫൗണ്ടേണ്‍ഷന്‍ ജില്ലാ പ്രസിഡന്റ്  എ. ജെ. തോമസ് ,എ.പി.ജെ അബ്ദുള്‍ കലാം സ്‌കൂള്‍ പി.ടി.എ പ്രസിഡണ്‍് കെ.കെ നിഷാദ്, അസിസ്റ്റന്റ്  എഡിറ്റര്‍ എന്‍. ബി. ബിജു തുടങ്ങിയവര്‍ പങ്കെടുക്കും.

 

date