Skip to main content

ക്വട്ടേഷന്‍

ഇടുക്കി  ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്ക്യൂഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള മുദ്രവച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. മാരുതി സ്വിഫ്റ്റ് ഡിസയര്‍/ മഹീന്ദ്ര ബൊലേറോ കാര്‍ മാസവാടക വ്യവസ്ഥയില്‍ (മാസം കുറഞ്ഞത് 600 കി.മീ) വാഹനം നല്‍കാന്‍ കഴിയണം. നിശ്ചിത ഫോറത്തില്‍ തയ്യാറാക്കിയ സീല്‍ ചെയ്ത ക്വട്ടേഷന്‍ നവംബര്‍ 15ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ഇടുക്കി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്ക്യൂഷന്റെ മുട്ടം കോടതി സമുച്ചയത്തിലുള്ള ഓഫീസില്‍ ലഭിക്കണം. ക്വട്ടേഷനുകള്‍ 16ന് ഉച്ചക്ക് ഒന്നിന് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്ക്യൂഷന്റെ ക്യാബിനില്‍ തുറന്ന് പരിശോധിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ 04862 256810.

date