കൊയ്ത്തു മഹോത്സവം നടന്നു
വണ്ടിപ്പുര പാടശേഖരത്ത് സംഘടിപ്പിച്ച നെല്‍കൃഷി കൊയ്ത്തു മഹോത്സവം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ചെമ്മരുതി ഗ്രാമപഞ്ചായത്ത്,കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് മാതൃകാപരമായ വികസന പ്രവര്‍ത്തനങ്ങളാണ് ചെമ്മരുതി പഞ്ചായത്ത് കാഴ്ച വയ്ക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ 'തരിശുഭൂമി കൃഷിയോഗ്യമാക്കല്‍' പദ്ധതിയുടെ ഭാഗമായി കൃഷി ഭവനില്‍ നിന്ന് ലഭിച്ച മേല്‍ത്തരം നെല്ലായ ശ്രേയസ് ഉപയോഗിച്ച് മൂന്നര ഏക്കറിലാണ് കൃഷി ചെയ്തത്.ഇതില്‍ നൂറുമേനി വിളവാണ് ലഭിച്ചതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു.പദ്ധതി വിജയിച്ചതോടെ രണ്ടാംഘട്ടം കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലീം അധ്യക്ഷത വഹിച്ചു.
(പി.ആര്‍.പി. 1211/2019)
- Log in to post comments