Skip to main content

ജില്ലയിലെ സമാധാന അന്തരീക്ഷം പരിപാലിക്കും

 

 അയോധ്യ കേസ് സംബന്ധിച്ചു സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരുതരത്തിലുമുള്ള ക്രമസമാധാനവും ഉണ്ടണ്‍ാകാതിരിക്കാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. യോഗത്തില്‍ വിവിധ രാഷ്ട്രീയ, സാമുദായിക, സാമൂഹ്യ സംഘടനകളുടെ പ്രതിനിധികളും മതമേലധ്യക്ഷന്‍മാരും പങ്കെടുത്തു. മതസ്പര്‍ധയ്ക്കിടയാക്കുന്ന തരത്തിലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി താലൂക്ക്, പോലീസ് സ്റ്റേഷന്‍ തലങ്ങളില്‍ പ്രത്യേക യോഗം ചേരുന്നുണ്‍െന്നു ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു. ഒരുതരത്തിലുമുള്ള പ്രകടനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മത നേതാക്കളും സാമുദായിക സംഘടന നേതാക്കളും യോഗത്തില്‍ അറിയിച്ചു.
  കുടിയേറ്റ ജില്ലയായ ഇടുക്കിയുടെ നിലവിലുള്ള സമാധാന അന്തരീക്ഷം പരിപാലിക്കാന്‍ എല്ലാവരും പ്രതിജ്ഞാബദ്ധമാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ഒരുതരത്തിലുമുള്ള അഭ്യൂഹങ്ങളും പ്രകോപനങ്ങളും അനുവദിക്കില്ല. ഇക്കാര്യം പോലീസ് കര്‍ശനമായി നിരീക്ഷിച്ചുവരുകയാണ്. ദുരുപയോഗം തടയുന്നതിനായി വിവിധ മതവിഭാഗങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ അഡ്മിന്‍ ഒണ്‍ലിയാക്കണം. എല്ലായിടത്തും സമാധാനന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ നന്‍മയുടെ വെളിച്ചം നിറയ്ക്കാന്‍ സാധിക്കൂവെന്ന തിരിച്ചറിവില്‍ ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം വേണമെന്നു ജില്ലാ മജിസ്ട്രേറ്റു കൂടിയായ ജില്ലാ കളക്ടര്‍ പറഞ്ഞു.
  യോഗത്തില്‍ എഡി എം ആന്റണി സ്‌കറിയയും വിവിധ പ്രതിനിധികളായ സി. വി വര്‍ഗീസ്, എംഡി അര്‍ജുനന്‍, ബിനു ജെ. കൈമള്‍, പി. രാജന്‍, ഫാ. ജോസ് പ്ലാച്ചിക്കല്‍, ഫാ. മാത്യു ഞവരക്കാട്ട്, ഹാഫീസ് നൗഫല്‍ കൗസരി, സ്വാമി ദേവചൈതന്യ, എ. ജെ. മുഹമ്മദ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
 

date