അപേക്ഷ പുതുക്കി ക്ഷണിച്ചു
ക്ഷീര വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ ക്ഷീരജാലകം പ്രൊമോട്ടര്‍ തസ്തികയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് ഒരു പ്രൊമോട്ടറെ താല്‍ക്കാലികമായി നിയമിക്കുന്നു. നിയമനം താല്‍ക്കാലികവും ബോര്‍ഡിന്റെ തീരുമാനങ്ങള്‍ക്ക് അനുസൃതവുമായിരിക്കും. സാങ്കേതിക വിദ്യാഭ്യാസം ഉള്ളവരും സോഫ്റ്റ് വെയര്‍ നന്നായി കൈകാര്യം ചെയ്യുന്നവരുമായ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയര്‍സെക്കണ്ടറി/ ഡിപ്ലോമ . താല്‍പര്യമുള്ളവര്‍ ബയോഡേറ്റയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (2 എണ്ണം വീതം) സഹിതം ജില്ലാ നോഡല്‍ ഓഫീസര്‍/ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍, ക്ഷീരവികസന വകുപ്പ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, തൊടുപുഴ പി.ഒ- 685584 എന്ന വിലാസത്തില്‍ നവംബര്‍ 20ന് വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എല്ലാവര്‍ക്കും നേരിട്ടുള്ള കൂടിക്കാഴ്ച നവംബര്‍ 27 രാവിലെ 11ന് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടത്തും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.
- Log in to post comments