Skip to main content
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതി സംബന്ധിച്ചുള്ള ദക്ഷിണ മേഖലാ ശില്‍പ്പശാലയില്‍  കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പ്രശാന്ത് കുമാര്‍ സംസാരിക്കുന്നു.

പി.എം.എ.വൈ: കേരളത്തിന് പ്രശംസ

പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതി സംബന്ധിച്ചുള്ള ദക്ഷിണ മേഖലാ ശില്‍പ്പശാല മൂന്നാര്‍ ടീ കൗണ്ടിയില്‍ സംഘടിപ്പിച്ചു. കേരളം, ആന്ധ്രാ പ്രദേശ്, തെലുങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെയും ആന്റമാന്‍ നിക്കോബര്‍, ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശങ്ങളിലെയും  ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പ്രശാന്ത് കുമാര്‍ നേതൃത്വം നല്‍കി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ആര്‍.എച്ച്() ഗയാ പ്രസാദ്, ഗ്രാമവികസന കമ്മീഷണര്‍ എന്‍. പത്മകുമാര്‍ എന്നിവര്‍ ശില്‍പ്പശാല നയിച്ചു. പി.എം.എ.വൈ ഭവന പദ്ധതിയുടെ വിവിധ സംസ്ഥാനങ്ങളിലെ നിര്‍വ്വഹണ പുരോഗതിയും രീതിയും ശില്‍പ്പശാലയില്‍ വിലയിരുത്തി. പി.എം.എ.വൈ (ജി) പദ്ധതിയില്‍ കേരളം കൈവരിച്ച നേട്ടത്തെ കേന്ദ്രഗ്രാമവികസന മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി പ്രശാന്ത് കുമാര്‍ അഭിനന്ദിച്ചു. കേരളം നിര്‍മ്മിച്ച വീടുകള്‍ ഗുണനിലവാരമുള്ളതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിയുടെ തുടര്‍ നടത്തിപ്പ് സംബന്ധിച്ച് നയരൂപീകരണവും ശില്‍പ്പശാലയുടെ ഭാഗമായി നടന്നു.
ഗുണമേ•യുള്ള ഭവന നിര്‍മ്മാണത്തിന് വിവിധ സംസ്ഥാനങ്ങള്‍ സ്വീകരിച്ച അനുകരണീയമായ മാതൃകയും നൂതന രീതികളും വിശകലനം ചെയ്തു. ഗ്രാമവികസന കമ്മീഷണറേറ്റിലെ അഡീഷണല്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ വി.എസ്. സന്തോഷ്‌കുമാര്‍, ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഷാജി ക്ലമന്റ്, സ്റ്റേറ്റ് കോ-ഓര്‍ഡിനേള്‍ക്ത ആര്‍ ഷൈനി, ഇടുക്കി ജില്ലാ ദാരിദ്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി. സുരേന്ദ്രന്‍, ദേവികുളം ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ എം.എസ്. വിജയന്‍ എന്നിവരും പങ്കെടുത്തു.

 

date