Skip to main content

ശിശുദിനാഘോഷം ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പില്‍

ജില്ലാതല ശിശുദിനാഘോഷം നവംബര്‍ 14 രാവിലെ 8ന് വാഴത്തോപ്പ് ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. ശേഷം ശിശുദിന റാലി ചെറുതോണി ടൗണ്‍ ചുറ്റി എച്ച്.ആര്‍.സി ഹാളില്‍ എത്തും. കുട്ടികള്‍ നേതൃത്വം നല്‍കുന്ന പൊതുസമ്മേളനവും സമ്മാന വിതരണവും ഉണ്ടാകും. 9.30ന് സമാപനസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ആന്‍മരിയ ബിജു ഉദ്ഘാടനം ചെയ്യും. വാഴത്തോപ്പ് എസ്.ജി.യു.പി.എസിലെ റിയ ജെയിംസ് അധ്യക്ഷയായിരിക്കും. ജില്ലാതല മത്സരങ്ങള്‍ ഒക്‌ടോബര്‍ 18ന് ആറ് വേദികളിലായി വാഴത്തോപ്പില്‍ നടത്തി കുട്ടികളുടെ പ്രധാനമന്ത്രിയായി കാല്‍വരിമൗണ്ട് എല്‍.പി.എസിലെ ആന്‍മരിയ ബിജുവിനെ തെരഞ്ഞെടുത്തു. ഒന്നും രണ്ടും സ്ഥാനക്കാര്‍ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുത്തു.

date