Skip to main content
മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന 11- മത് ഇടുക്കി ജില്ലാ റവന്യൂ സ്‌കൂള്‍ കായിക മേള തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി മേളയുടെ ഉദ്ഘാടനം ചെയ്യുന്നു

റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേള തുടങ്ങി

11- മത് ഇടുക്കി ജില്ലാ റവന്യൂ സ്‌കൂള്‍ കായിക മേള മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടങ്ങി. തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഷാജി ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു. മേളയുടെ ജനറല്‍ കണ്‍വീനറും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായ ടി.കെ. മിനി സ്വാഗതം ആശംസിച്ചു. മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ റവ. ഫാ. ജോസഫ് അടപ്പൂര് അനുഗ്രഹ പ്രഭാഷണം നടത്തി. തൊടുപുഴ നഗരസഭാ കൗണ്‍സിലര്‍മാരായ ജെസി ജോണി, ഷേര്‍ലി ജയപ്രകാശ്, മേളയുടെ ജോ. ജനറല്‍ കണ്‍വീനറും പ്രിന്‍സിപ്പലുമായ ജിജി ജോര്‍ജ്, സ്‌കൂള്‍ പി.റ്റി.എ. പ്രസിഡന്റ് ഷാജു പള്ളത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സണ്ണി കൂട്ടുങ്കല്‍ കൃതജ്ഞതയര്‍പ്പിച്ചു. ഏഴ് വിദ്യാഭ്യാസ സബ് ജില്ലകളില്‍ നിന്നായി 1288 വിദ്യാര്‍ഥികളാണ് മൂന്ന് ദിവസമായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 92 വ്യക്തിഗതവും എട്ട് റിലേയുമുള്‍പ്പെടെ 100 ഇന മത്സരങ്ങളാണ് നടക്കുക. 82 ടെക്‌നിക്കല്‍ ഒഫീഷ്യല്‍സും 20 സപ്പോര്‍ട്ടിങ് ഒഫീഷ്യല്‍സും മേളയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മത്സരാര്‍ഥികള്‍ക്കും ഒഫീഷ്യല്‍സിനും ഉള്‍പ്പെടെ എഴുന്നൂറോളം പേര്‍ക്ക് ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസവും ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. അഗ്‌നി രക്ഷാ സേന, പോലീസ്, ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം എന്നിവയുടെ സേവനവും മേളയോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ട്. ആദ്യദിനം മഴമൂലം മാറ്റിവച്ച ത്രോ ഇനങ്ങള്‍ ബുധനാഴ്ച്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

date