Skip to main content

ഏഴാംതരം തുല്യതാ പരീക്ഷ 16, 17  ന് 

സാക്ഷരതാമിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷ നവംബര്‍ 16, 17  തീയതികളില്‍ ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. 389 പഠിതാക്കള്‍ മലയാള മാധ്യമത്തിലും 218 പഠിതാക്കള്‍ കന്നഡ മാധ്യമത്തിലുമാണ് പരീക്ഷ എഴുതുന്നത്. മലയാളം/കന്നഡ,ഇംഗ്ലീഷ്,ഹിന്ദി,സാമൂഹ്യശാസ്ത്രം,അടിസ്ഥാന ശാസ്ത്രം,ഗണിതം എന്നിവയാണ് വിഷയങ്ങള്‍. ഏഴാംതരം തുല്യതാ വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സിന്  രജിസ്‌ട്രേഷന്‍ ചെയ്തു പഠിക്കാം.

date