Skip to main content

ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം

 

 

ചേളന്നൂര്‍, കുന്നുമ്മല്‍ ബ്ലോക്കിലേക്ക് രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ടേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 16 ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2768075.

  

 

മത്സ്യത്തൊഴിലാളി  കടാശ്വാസ കമ്മീഷന്‍ അദാലത്ത് 20 ന്

 

 

ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നവംബര്‍ 20 ന് രാവിലെ 10ന് വെസ്റ്റ്ഹില്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടത്തും. കമ്മീഷനില്‍ നിന്ന് നോട്ടീസ് കൈപ്പറ്റിയവവരും ബാങ്ക് പ്രതിനിധികളും അദാലത്തില്‍ ഹാജരാകണമെന്ന് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

 

 

സൗജന്യ ഫുട്‌ബോള്‍ പരിശീലന പദ്ധതി

 

 

സംസ്ഥാന സര്‍ക്കാര്‍ കായിക യുവജന കാര്യാലയം മുഖേന പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ഗ്രാസ് റൂട്ട് ഫുട്‌ബോള്‍ പരിശീലന പദ്ധതിയായ കിക്കോഫിന്റെ സെലക്ഷന്‍ നവംബര്‍ 16ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ചാത്തമംഗലം ആര്‍.ഇ.സി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍് നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് യൂനിഫോം, കിറ്റ്, പോഷകാഹാരം, പരിശീലന ഉപകരണങ്ങള്‍, കോച്ചുമാരുടെ സേവനം എന്നിവ ലഭ്യമാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്ന ചാത്തമംഗലം ആര്‍.ഇ.സി സ്‌കൂള്‍ കോഴിക്കോട് ജില്ലയില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് സ്‌കൂളുകളില്‍ ഒന്നാണ്.

2009, 2010, 2011 വര്‍ഷങ്ങളില്‍ ജനിച്ച പെണ്‍കുട്ടികളെയാണ് പദ്ധതിയുടെ ഭാഗമായി ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി സ്‌പോര്‍ട്‌സ് യൂനിഫോമില്‍ ഗ്രൗണ്ടില്‍ എത്തണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുമായി എത്തി ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കുന്ന സ്‌പോട്ട് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ വഴി സെലക്ഷനില്‍ പങ്കെടുക്കാം. 

 

 

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍, മള്‍ട്ടീമീഡിയകോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ്‌സെന്ററിലേക്ക് വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, വി.എച്ച്.എസ്.ഇ, ഡിഗ്രി, ഡിപ്ലോമ പാസ്സായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ 3ഡി ആനിമേഷന്‍ വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്‌സ് ആ്ന്‍ഡ് വിഎഫ്എക്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ്, ഡിസൈന്‍ മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ - 0471 2325154/ 0471 4016555.    

 

അപേക്ഷ ക്ഷണിച്ചു

 

 

കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധിയില്ല. ഇലക്ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, നെറ്റ്വര്‍ക്ക്, ലാപ്‌ടോപ് റിപെയര്‍, ഐ.ഒ.റ്റി, സി.സി.റ്റി.വി ക്യാമറആന്റ് മൊബൈല്‍ ടെക്‌നോളജി എന്നീ മേഖലയിലാണ് പരിശീലനം. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ നല്‍കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷഫോം ലഭ്യമാണ്. അവസാന തീയതി നവംബര്‍ 31 വിശദവിവരങ്ങള്‍ക്ക് : 0471-2325154/4016555 എന്ന ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ്‌റോഡ്, വഴുതക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

 

പി.എസ്.സി വിജ്ഞാപനം 

 

കേരള പി.എസ്.സി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ഒറ്റത്തവണ രജിസ്്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ രജിസ്്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.keralapsc.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 20.

 

 

വാഹന ലേലം

 

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിലെ കെ.എല്‍ 01-ഇ.8669 നമ്പര്‍ ജീപ്പ് ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 22 ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക.

 

 

മേലടി ക്ഷീരകര്‍ഷക സംഗമം
മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

 

 

മേലടി ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം നവംബര്‍ 16 ന് വിവിധ പരിപാടികളോടെ കീഴരിയൂര്‍ കര്‍ഷക സംഘത്തില്‍ നടത്തും. കീഴരിയൂര്‍ വെസ്റ്റ് മാപ്പിള എല്‍.പി സ്‌കൂളില്‍ രാവിലെ 10.30 ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. കെ.ദാസന്‍ എം.എല്‍.എ, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മില്‍മ, മൃഗസംരക്ഷണ വകുപ്പ്, ആത്മ കോഴിക്കോട്, എഫ്.ഐ.ബി, ധനകാര്യ സ്ഥാപനങ്ങള്‍, കേരളാ ഫീഡ്സ്, തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിക്കുന്നത്. കന്നുകാലി പ്രദര്‍ശനം, സെമിനാര്‍, എക്സിബിഷന്‍, ഡയറി ക്വിസ് എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. 16 ന് രാവിലെ എട്ട് മുതല്‍ കന്നുകാലി പ്രദര്‍ശനം ആരംഭിക്കും.  

 

 

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്; അപേക്ഷ തിയ്യതി നീട്ടി

 

 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ  തൊഴിലാളികളുടെ മക്കള്‍ക്ക്  2019-20 വര്‍ഷത്തെ വിദ്യാഭ്യാസ  സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 ലേക്ക് നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ ഫോം kmtwwfb.org എന്ന വെബ് സൈറ്റില്‍ ലഭിക്കും.

 

വനിതാകമ്മീഷന്‍ മെഗാഅദാലത്ത് ; 108 പരാതികള്‍ പരിഗണിച്ചു 

 

 

രണ്ട് ദിവസങ്ങളിലായി നടത്തിയ വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ 108 പരാതികള്‍ തീര്‍പ്പാക്കി. ടൗണ്‍ ഹാളില്‍ നടന്ന അദാലത്തില്‍ ആദ്യ ദിനം 53 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 10 പരാതികള്‍ പരിഹരിച്ചു. 25 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. 16 പരാതികളില്‍ ഇരുവിഭാഗങ്ങളും ഹാജരായില്ല. രണ്ടെണ്ണം ഇന്ന് പരിഗണിച്ചു. രണ്ടാം ദിനത്തില്‍ 55 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 11 പരാതികള്‍ പരിഹരിച്ചു. 22 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി, 22 പരാതികളില്‍ ഇരുവിഭാഗങ്ങളും ഹാജരായില്ല. 

എല്ലാ അദാലത്തിലും പോലീസിന്റെ ഭാഗത്തു നിന്ന് നീതി ലഭിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ച പരാതികള്‍ കമ്മീഷനു മുമ്പില്‍ വരാറുണ്ടെന്ന് കമ്മീഷൻ അംഗം എം.എസ് താര പറഞ്ഞു. ഈ അദാലത്തിലും അത്തരത്തില്‍ പരാതി ലഭിച്ചു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് ഭീഷണിപ്പെടുത്തുന്നതായി പത്തൊന്‍പതുകാരി പരാതിയുമായി കമ്മീഷനെ സമീപിച്ചു. ശാരീരികമായി ഉപദ്രവിക്കുന്നതായും യുവാവിനെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്നും  പെണ്‍കുട്ടി കമ്മീഷനെ അറിയിച്ചു. പോലീസ് എഫ്.ഐ.ആര്‍ എടുത്ത് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാനായില്ല. അത്തോളി സ്റ്റേഷനിൽ നിന്നും  കേസിന്റെ റിപ്പോര്‍ട്ട് അദാലത്തില്‍ ഹാജരാക്കി. പ്രതിയെ കണ്ടുപിടിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് കമ്മീഷനെ അറിയിച്ചു. നിലവില്‍ കേരളത്തില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തുടര്‍ന്ന് അഞ്ച് പെണ്‍കുട്ടികള്‍ വ്യത്യസ്ത സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ടിട്ടുള്ളതായി ഗൗരവ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ 48 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. പ്രതിയെ കണ്ടുപിടിക്കുന്നതിന് ആവശ്യമായ ഗൗരവം പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാത്തതിനാലാണ് സമയബന്ധതിമായ നടപടിക്രമത്തിലൂടെ പ്രതിയെ പിടികൂടാന്‍ നിര്‍ദേശിച്ചത്. 

മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടയില്‍ ചികിത്സാ പിഴവ് സംഭവിച്ചതു മൂലം യുവതിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ഒരു കിഡ്‌നി നീക്കം ചെയ്യേണ്ട അവസ്ഥയില്‍ എത്തിചേര്‍ന്നതായും പരാതി ലഭിച്ചു. പലിശക്ക് കടമെടുത്താണ് ഭാര്യയുടെ ചികിത്സക്ക് തുക കണ്ടെത്തിയത്. ചികിത്സാപിഴവിലൂടെയാണ് സാമ്പത്തിക ബാധ്യത ഉണ്ടായതെങ്കില്‍ അതിന് ഉത്തരവാദിത്തപ്പെട്ടവര്‍ പരിഹാരം കണ്ടെത്തണമെന്ന് കമ്മീഷന്‍ അംഗം എം.എസ് താര നിര്‍ദേശിച്ചു. കേസ് തുടര്‍ന്ന് പരിശോധിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അറിയിച്ചു. നാല് പെണ്‍കുട്ടികളായതിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട് യുവതി പരാതിയുമായി കമ്മീഷനു മുമ്പില്‍ ഹാജരായി. പെണ്‍കുട്ടിയെ മാനസികരോഗിയായി ചിത്രീകരിച്ച് വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് ഭര്‍ത്താവും വീട്ടുകാരും പലവിധത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നതായും പരാതിയിൽ പറഞ്ഞു. പെൺകുട്ടിക്ക് തുടര്‍ന്നും വീട്ടില്‍ താമസിക്കാനുള്ള സാഹചര്യം കമ്മീഷന്‍ മുന്‍കയ്യെടുത്ത് നടപ്പാക്കും. കാലഘട്ടത്തിനനുസരിച്ച് മനുഷ്യന്റെ മനോഭാവത്തിലും സമീപനത്തിലും മാറ്റം ഉണ്ടായാല്‍ മാത്രമേ നമുക്ക് ഇത്തരത്തിലുള്ള സാഹചര്യം മറികടക്കാനാകൂ അതിനാവശ്യമായ  കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് എന്ന് കമ്മീഷന്‍ അംഗം എം.എസ് താര അഭിപ്രായപ്പെട്ടു. 

 രണ്ട് ദിവസങ്ങളിലായി നടന്ന അദാലത്തിൽ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍, അംഗങ്ങളായ എം.എസ് താര, ഇ.എം രാധ, അഡ്വ റീന സുകുമാരന്‍, മിനി രജീഷ് തുടങ്ങിയവരാണ് പങ്കെടുത്തത്.

 

 മാളിക്കടവ് ഐ.ടി.ഐയില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

 

മാളിക്കടവ് ഐ.ടി.ഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവും മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലൈന്‍സ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ രണ്ട് ഒഴിവുകളും ഉണ്ട്. യോഗ്യതയുള്ളവര്‍ നവംബര്‍ 19 ന് രാവിലെ 11 മണിക്ക് സ്ഥാപനത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത, ജനനത്തിയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495-2377016.

 

വാഹനം : ക്വട്ടേഷന്‍ ക്ഷണിച്ചു

 

പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന ഉപവിഭാഗം, കോഴിക്കോട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് ടാക്‌സി പെര്‍മിറ്റുളള ബൊലേറോ/തത്തുല്യമായ വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്ക് ലഭ്യമാക്കുന്നതിനായി ടാക്‌സി പെര്‍മിറ്റുളള എ.സി കാര്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) വാടകയ്ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 23 ന് വൈകീട്ട് മൂന്ന് മണി വരെ. ഫോണ്‍ - 0495 2724727.

 

പെറ്റി കേസ് തീര്‍പ്പാക്കല്‍; 
സ്പെഷ്യല്‍ സിറ്റിംഗിലൂടെ 2751 കേസുകള്‍ തീര്‍പ്പാക്കി

 

കേരള ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസൃതം ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിലെ പെറ്റിക്കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി നടത്തിയ സ്പെഷ്യല്‍ സിറ്റിംഗിലൂടെ 6379 കേസുകളില്‍ 2751 എണ്ണം തീര്‍പ്പാക്കി. 5810050 രൂപ പിഴയിനത്തില്‍ ഈടാക്കുകയും 213000 രൂപ നഷ്ടപരിഹാരമായി അനുവദിക്കുകയും ചെയ്തതായി സെക്രട്ടറി(സബ്ജഡ്ജ്) അറിയിച്ചു.

 

 

മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം

 

 

കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 20, 21 തീയതികളില്‍ മുട്ടക്കോഴി                  വളര്‍ത്തലില്‍ പരിശീലനം നല്‍കും. താല്‍പ്പര്യമുളളവര്‍ക്ക് നവംബര്‍ 15  ന് രാവിലെ 10 മുതല്‍ 5 വരെ കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാമെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാവൂ.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക : 0497 2763473.

 

പി.എസ്.സി വിജ്ഞാപനം 

 

കേരള പി.എസ്.സി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഒക്‌ടോബര്‍ പതിനഞ്ചിലെ ഗസറ്റ് വിജ്ഞാപനം പരിശോധിക്കുക. വിശദവിവര`ങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.keralapsc.gov.in എന്ന വെബ്‌സൈറ്റ് പരിശോധിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 20.

 

 കായികതാരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ജേഴ്സി കൈമാറി 

 

 

കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന കായികോത്സവത്തില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കുന്ന 240 കായിക താരങ്ങള്‍ക്കണിയാനുള്ള ജേഴ്സി കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വക. കായിക താരങ്ങളും, വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ബാബു പറശ്ശേരി മികച്ച കായിക താരമായ അഭിരാമിക്ക് ജേഴ്‌സി നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വസ്ത്രധാരണത്തില്‍ ഏകത സൃഷ്ടിക്കാനാണ് ജേഴ്സി നല്‍കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.

 

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

       
കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 16 ന് രാവിലെ 10.30 ന് സ്വകാര്യ ബാങ്കിലെ ബിസിനസ്സ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം), ഓഫീസര്‍ സെയില്‍സ് (യോഗ്യത : ബിരുദം, ഒരു വര്‍ഷ തൊഴില്‍ പരിചയം), അസിസ്റ്റന്റ് മാനേജര്‍ (യോഗ്യത : ബിരുദം, മൂന്ന് വര്‍ഷത്തെ മാര്‍ക്കറ്റിംങ്ങ് പരിചയം) കെമിക്കല്‍ മാനുഫാക്ച്ചറിംങ്ങ് കമ്പനിയിലെ മാര്‍ക്കറ്റിംങ്ങ് മാനേജര്‍, മാര്‍ക്കറ്റിംങ്ങ് എക്സിക്യൂട്ടീവ്, സെറ്റ് എഞ്ചിനീയര്‍ (യോഗ്യത : ബിരുദം/എം.ബി.എ), സോഫ്റ്റ് വെയര്‍ കമ്പനിയിലെ മാര്‍ക്കറ്റിംങ്ങ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം), ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതം നവംബര്‍ 16  ന് രാവിലെ 10.30ന് സെന്ററില്‍ എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0495 - 2370176.

 

 

'വിദ്യാലയം പ്രതിഭകളോടൊപ്പം' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 

 

ശിശുദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 'വിദ്യാലയം പ്രതിഭകളോടൊപ്പം' പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ ഇന്ന് (നവംബര്‍ 14) പ്രമുഖ വ്യക്തികളുടെ വീടുകള്‍ സന്ദര്‍ശിക്കും. സാഹിത്യം, കല, ശാസ്ത്രം, കായികം തുടങ്ങി വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തികളെ സന്ദര്‍ശിച്ച് സംവദിക്കുകയും ആദരമര്‍പ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. എം.പി വീരേന്ദ്രകുമാര്‍, യു.എ ഖാദര്‍, പി വത്സല, കെ.പി രാമനുണ്ണി, സുഭാഷ് ചന്ദ്രന്‍, യു.കെ കുമാരന്‍, വി.ആര്‍ സുധീഷ്, പോള്‍ കല്ലനോട്, ഡോ. ഖദീജ മുംതാസ്, കല്‍പ്പറ്റ നാരായണന്‍, മദനന്‍, ഡോ. കെ ശ്രീകുമാര്‍, മാമുക്കോയ, സരസ ബാലുശ്ശേരി, പ്രഭാകരന്‍ പുന്നശ്ശേരി, വീരാന്‍ കുട്ടി, പി കെ പാറക്കടവ് തുടങ്ങി ജില്ലയില്‍ സന്ദര്‍ശിക്കേണ്ട നൂറിലധികം പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം ഇവരെ സന്ദര്‍ശിക്കുന്ന സ്‌കൂള്‍, അനുഗമിക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.

സന്ദര്‍ശിക്കാനുദ്ദേശിക്കുന്ന ആളുകള്‍ക്ക് വിദ്യാഭ്യാസമന്ത്രി എഴുതിയ കത്ത് കൈമാറിയ ശേഷമാണ് അനുമതി വാങ്ങിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി മിനി, സമഗ്ര ശിക്ഷാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എ.കെ അബ്ദുള്‍ ഹക്കീം എന്നിവര്‍ അറിയിച്ചു. എം.ടി വാസുദേവന്‍ നായരെ തുഞ്ചന്‍ പറമ്പില്‍, മലപ്പുറം ജില്ലയിലെ കുട്ടികള്‍ സന്ദര്‍ശിക്കും. തിരുവനന്തപുരത്ത് സുഗതകുമാരിയുടെ വീട്ടില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ സന്ദര്‍ശനം നടത്തും. പ്രമുഖരുടെ പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി പുസ്തകം അച്ചടിച്ച് സ്‌കൂളിലെത്തിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

 

നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ 14ന്

 

നാഷണല്‍ ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ഡിസംബര്‍ 14ന് അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജില്ലാ ലീഗല്‍ സര്‍വ്വീസ്സസ് അതോറിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലും നടക്കും. അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് കോടതിയുടെ പരിഗണനയിലില്ലാത്ത ചെക്കു സംബന്ധമായ പരാതികള്‍, പണം തിരിച്ചു കിട്ടാനുള്ള പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ സംബന്ധമായ പരാതികള്‍, ചെലവിനു കിട്ടാനുള്ള പരാതികള്‍, മറ്റു സിവില്‍, ക്രിമിനല്‍ പരാതികള്‍ തുടങ്ങിയവ സമര്‍പ്പിക്കാം. കോഴിക്കോട്, താമരശ്ശേരി താലൂക്കിലുള്ളവര്‍ കോഴിക്കോട് ജില്ലാ കോടതി കോംപ്ലക്സിലുള്ള താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മിറ്റിയിലും, വടകര, കൊയിലാണ്ടി താലൂക്കിലുള്ളവര്‍ അതാത് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയിലും നവംബര്‍ 25നകം പരാതി സമര്‍പ്പിക്കണം.

 

കെല്‍ട്രോണില്‍ നാല് മാസത്തെ ഇന്റീരിയര്‍ 
ഡിസൈന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ നോളെജ് സെന്ററിന്റെ നാല് മാസത്തെ ഷോര്‍ട്ട്ടേം ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ ടു, ഐടിഐ, ഐടിസി, ഡിഗ്രി, ബി.ടെക് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. സീറ്റുകള്‍ പരിമിതം. രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും ഫോണ്‍ 9895415653, 9995370118.

 

ക്ഷീരസംഘം സെക്രട്ടറി/ക്ലര്‍ക്ക്മാര്‍ക്ക് പരിശീലനം

 

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘത്തിലെ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സേവന ദൈര്‍ഘ്യമുള്ള സെക്രട്ടറി/ ക്ലാര്‍ക്ക്മാര്‍ക്ക്  മൂന്നു ദിവസത്തെ പരിശീലനം സംഘടിപ്പിക്കും.  ബേപ്പൂര്‍, നടുവട്ടത്തുളള (വായനശാല ബസ്സ്റ്റോപ്പ്) കേരള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 18 മുതല്‍ 20 വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ നവംബര്‍ 18ന് രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, ക്ഷീരസംഘത്തില്‍ നിന്നുള്ള കത്തും, 20/-രൂപ രജിസ്ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414579 എന്ന നമ്പറിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടണമെന്ന് ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date