Skip to main content

അംഗപരിമിതര്‍ക്കായി കമ്പ്യൂട്ടര്‍ കോഴ്‌സ്

 

നൂറണി എല്‍.ബി.എസ് സെന്ററില്‍ അംഗപരിമിതര്‍ക്കുള്ള ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിന്റെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യം ഉള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് യാത്രാചെലവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താല്‍പര്യമുള്ളവര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്, എല്‍.ബി.എസ് സബ് സെന്റര്‍, നൂറണി, പാലക്കാട്- 14 എന്ന വിലാസത്തിലോ 0491 2527425 എന്ന നമ്പറിലോ ബന്ധപ്പെടുക.  

date