Skip to main content

തത്തമംഗലം-പെരുവെമ്പ് ബൈപ്പാസ് റോഡ്: റിപ്പോര്‍ട്ട് അംഗീകരിച്ചു

 

ചിറ്റൂര്‍ താലൂക്ക് തത്തമംഗലം-പെരുവെമ്പ് ബൈപ്പാസ് റോഡിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം രാജഗിരി ഔട്ട്റീച്ച് നടത്തിയ സാമൂഹ്യ പ്രത്യഘാത പഠന റിപ്പോര്‍ട്ട് വിദഗ്ധ സമിതി അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ചിറ്റൂര്‍- തത്തമംഗലം നഗരസഭയില്‍ നടത്തിയ യോഗത്തില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ഭൂവുടമകള്‍ സമ്മതം അറിയിച്ചു. നിലവില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് തടസങ്ങളിലെന്ന് വിദഗ്ധ സമിതി വിലയിരുത്തിയതായി എല്‍.എ സ്പെഷല്‍ തഹസില്‍ദാര്‍ അറിയിച്ചു.

date