Skip to main content

ഐ.ഐ.ടി ഭൂമിയേറ്റെടുപ്പ്: 367.87 ഏക്കര്‍ കൈമാറി

 

ജില്ലയിലെ ഐ.ഐ.ടിക്കായുള്ള സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി സ്വകാര്യവ്യക്തികളില്‍ നിന്നും ഏറ്റെടുക്കാന്‍ ഉത്തരവായിട്ടുള്ള പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 30 ല്‍ ഉള്‍പ്പെട്ട 367.87 ഏക്കര്‍ സ്ഥലത്തില്‍ 324.92 ഏക്കര്‍ സ്ഥലം സ്വകാര്യവ്യക്തികളില്‍ നിന്ന് ഏറ്റെടുക്കുകയും ബാക്കിയുള്ള 42.95 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം 2013 ലെ എല്‍.എ.ആര്‍.ആര്‍ ആക്ട് റൂള്‍സ് പ്രകാരം ഏറ്റെടുത്തതായും ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ അറിയിച്ചു. ഏറ്റെടുത്ത ഭൂമിയുടെ കൈവശാവകാശം ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, പാലക്കാട് ഐ.ഐ.ടി ഡയറക്ടറായ ഡോ.പി.ബി.സുനില്‍കുമാറിന് കൈമാറി. പരിപാടിയില്‍ പാലക്കാട് എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ എന്‍.കെ.കൃപ, ലാന്റ് അക്വിസിഷന്‍ ഓഫീസര്‍ രമേഷ്.ജി, ഐ.ഐ.ടി അഡൈ്വസര്‍ കെ.എം.ഉണ്ണി എന്നിവര്‍ പങ്കെടുത്തു. പുതുശ്ശേരി വെസ്റ്റ് വില്ലേജില്‍ ഉള്‍പ്പെട്ട 504.54 ഏക്കര്‍ ഭൂമിയാണ് ഐ.ഐ.ടി സ്ഥാപിക്കുന്നതിനായി ആവശ്യം വരുന്നത്.

date