Skip to main content

വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍: ശാരീരിക ക്ഷമതാ പരീക്ഷ 15 മുതല്‍

 

പൊലീസ് വകുപ്പില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ ചുരുക്കപ്പട്ടികയില്‍ പാലക്കാട് ജില്ലയില്‍ ഉള്‍പ്പെട്ടവര്‍ക്കായി നവംബര്‍ 15 മുതല്‍ 25 വരെ രാവിലെ ആറിന് കല്ലേക്കാട് ഡി.എ.ആര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ശാരീരിക ക്ഷമതാ പരീക്ഷ നടക്കും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അസ്സല്‍ തിരിച്ചറിയല്‍ രേഖയും ബന്ധപ്പെട്ട മറ്റ് രേഖകളുമായി എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. പരീക്ഷയ്‌ക്കെത്തുന്നവര്‍ ഏതെങ്കിലും ക്ലബ്, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ ലോഗോയോ ഉള്ള വസ്ത്രങ്ങള്‍ ധരിക്കരുത്.  

date