Skip to main content

ഉപഭോക്തൃ ബോധവത്ക്കരണം: വാഹന പര്യടന പ്രദര്‍ശനം 11 നും 12 നും

 

ഉപഭോക്തൃ ബോധവത്ക്കരണം ലക്ഷ്യമാക്കി ഉപഭോക്തൃകാര്യ വകുപ്പിന്റെ വാഹന പര്യടന പ്രദര്‍ശനം പാലക്കാട് താലൂക്ക് പരിധിയില്‍ നവംബര്‍ 11, 12 തീയതികളില്‍ നടക്കും. നവംബര്‍ 11 ന് മുണ്ടൂര്‍, കോങ്ങാട്, മണ്ണൂര്‍, പത്തിരിപ്പാല, പറളി, മേപ്പറമ്പ്, മേഴ്‌സി കോളെജ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്തും നവംബര്‍ 12 ന് ഗവ. മോയന്‍ ഗേള്‍സ് സ്‌കൂള്‍ ജങ്ഷന്‍, സിവില്‍ സ്‌റ്റേഷന്‍, ചന്ദ്രനഗര്‍, എലപ്പുള്ളി, കഞ്ചിക്കോട്, പുതുശ്ശേരി എന്നിവിടങ്ങളിലും പ്രദര്‍ശന വാഹനമെത്തും. എല്ലാവര്‍ക്കും സൗജന്യമായി പ്രദര്‍ശനം കാണാമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date