Skip to main content

കല്‍പ്പാത്തി സംഗീതോല്‍സവം ഇന്ന് സമാപിക്കും

 

കല്‍പ്പാത്തി രഥോല്‍സവത്തിന്റെ ഭാഗമായുള്ള കല്‍പ്പാത്തി ദേശീയ സംഗീതോല്‍സവത്തിന് ഇന്ന് (നവംബര്‍ 13) കൊടിയിറങ്ങും. എം.ഡി.രാമനാഥന്‍ നഗറില്‍ വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ അധ്യക്ഷയാകും.

കല്‍പ്പാത്തി രഥോല്‍സവത്തോടനുബന്ധിച്ച് നവംബര്‍ എട്ടിനാണ് സംഗീതോല്‍സവം ആരംഭിച്ചത്. ആറു ദിവസങ്ങളിലായി നടക്കുന്ന സംഗീതോല്‍സവത്തില്‍
പദ്മഭൂഷണ്‍ ജേതാവ് സംഗീത കലാനിധി ടി.വി.ശങ്കരനാരായണന്‍, ഗായത്രി വെങ്കട്ടരാഘവന്‍, അക്കരൈ സഹോദരിമാരായ എസ്.സുബലക്ഷ്മി, എസ്.സ്വര്‍ണലത, അശ്വത് നാരായണന്‍, ആര്യാദത്ത, പ്രിയദത്ത, കോട്ടക്കല്‍ രഞ്ജിത് വാര്യര്‍ തുടങ്ങിയ സംഗീതജ്ഞരും സംഗീത വിദ്യാര്‍ഥികളുമടക്കം സംഗീതരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

സമാപനസമ്മേളനത്തില്‍ പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍, മുണ്ടൂര്‍ സേതുമാധവന്‍, കുഴല്‍മന്ദം.ജി.രാമകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഡി.ടി.പി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.കെ.ചന്ദ്രന്‍, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന്‍, വണ്ടാഴി ഗ്രാമപഞ്ചായത്ത് അംഗം സുമാവലി മോഹന്‍ദാസ്, ചെമ്പൈ മെമ്മോറിയല്‍ ഗവ.സംഗീത കോളെജ് പ്രിന്‍സിപ്പാള്‍ പ്രൊ. എസ്. ദിനേശ്, ചിറ്റൂര്‍ ഗവ.കോളെജ് സംഗീത വിഭാഗം മേധാവി ഡോ.എം.എസ് ശ്രീലേഖ പണിക്കര്‍, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മഹേഷ് കുമാര്‍, കെ.വി.വാസുദേവന്‍, പി.വിജയാംബിക, ഡി.ടി.പി.സി സെക്രട്ടറി കെ.ജി.അജേഷ് എന്നിവര്‍ പങ്കെടുക്കും.

കല്‍പ്പാത്തി സംഗീതോല്‍സവത്തില്‍ ഇന്ന്

കല്‍പ്പാത്തി സംഗീതോല്‍സവത്തിന്റെ സമാപന ദിനമായ ഇന്ന് (നവംബര്‍ 13) വൈകീട്ട് ഏഴിന് വിഘ്നേഷ് ഈശ്വര്‍ അവതരിപ്പിക്കുന്ന സംഗീതകച്ചേരി അരങ്ങേറും. വയലിന്‍ വിറ്റാള്‍ രംഗന്‍, മൃദംഗം സംഗീത കലാനിധി ട്രിച്ചി ഡോ.ശങ്കരന്‍, ഗഞ്ചിറ കെ.വി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടുന്ന പക്കമേളക്കാരും അണിനിരക്കും.

date