Skip to main content

'കുട്ടികളുടെ സംരക്ഷണത്തില്‍ സമൂഹത്തിന്റെ പങ്ക്' ചര്‍ച്ച ഇന്ന്

 

ശിശുദിനാഘോഷത്തിന് ഭാഗമായി വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ വിദ്യാലയങ്ങളിലെ 10, 11, 12 ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്കായി 'കുട്ടികളുടെ സംരക്ഷണത്തില്‍ സമൂഹത്തിന്റെ പങ്ക്' എന്ന വിഷയത്തില്‍  ചര്‍ച്ച സംഘടിപ്പിക്കുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 13) ഉച്ചയ്ക്ക് 1.30 ന് ചിറ്റൂര്‍ വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍വഹിക്കും. നവംബര്‍ 14 മുതല്‍ 22 വരെ  ജില്ലയിലെ ഹൈസ്‌കൂള്‍ /ഹയര്‍ സെക്കന്‍ഡറി  സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ ചര്‍ച്ച സംഘടിപ്പിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടികളെയും നവംബര്‍ 25 ന് പാലക്കാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കുട്ടികളുടെ പാര്‍ലിമെന്റില്‍ പങ്കെടുപ്പിക്കും. ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കുട്ടികളുടെ പാര്‍ലിമെന്റില്‍ ശ്രോതാക്കളായി കുട്ടികളുടെ അഭിപ്രായങ്ങള്‍ സമാഹരിച്ച് സര്‍ക്കാരിന് കൈമാറും. ജില്ലാതലത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങളും പങ്കെടുക്കുന്ന  വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലുള്ള വിശ്വാസ് ഓഫീസുമായോ 94009 33444 ലോ ബന്ധപ്പെടാം.

date